മുസ്ലിംലീഗിന്റെ കള്ളപ്പണസ്രോതസ്, ഭീകരപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. മുസ്ലിംലീഗുകാരുടെ വധശ്രമത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പട്ടുവം അരിയിലെ വി മോഹനനെ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ജില്ലയില്‍ നാദാപുരം മോഡല്‍ ആവര്‍ത്തിക്കാനാണ് ലീഗിന്റെ ശ്രമം. ഇതിന് ലീഗ് കേന്ദ്രങ്ങളില്‍ ആയുധപശീലനവും ബോംബ് നിര്‍മാണവും നടക്കുന്നുണ്ട്. പട്ടുവം അരിയിലും തളിപ്പറമ്പും ഇതിന്റെ പ്രധാന കേന്ദ്രങ്ങളാണ്. ലീഗ് നേതൃത്വം അറിഞ്ഞുള്ള ഈ ഭീകരപ്രവര്‍ത്തനത്തിന് വന്‍തോതില്‍ കള്ളപ്പണം ഒഴുകിയെത്തുന്നു. ഇതൊന്നും തടയാനാകുന്നില്ലെങ്കില്‍ ഭീകരരുടെ ചാവേറായി മുസ്ലിം ചെറുപ്പക്കാര്‍ മാറും. മുസ്ലിംലീഗിന്റ അസഹിഷ്ണുതയാണ് തളിപ്പറമ്പ് മേഖലയിലെ സംഘഷര്‍ത്തിന് കാരണം. വീടും കിടപ്പാടവും വിറ്റ് അന്യപാര്‍ടിക്കാര്‍ സ്ഥലം വിടണമെന്നാണ് ലീഗിന്റെ കല്‍പന. അവരുടെ അ ക്രമം പുത്തന്‍രീതികളിലേക്ക് മാറുകയാണ്. തളിപ്പറമ്പില്‍ ലീഗ് അംഗമല്ലാത്ത മുസ്ലിംവ്യാപാരിയുടെ വന്‍കിട വസ്ത്രാലയം കത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഇടതുപക്ഷ പ്രവര്‍ത്തകരുടെ ജാഗ്രതയാണ് ഇത് വിഫലമാക്കിയത്. ഇതൊന്നും മനസ്സിലാക്കാതെ സിപിഐ എം വിരുദ്ധ അപസ്മാരം ബാധിച്ച ചില മാധ്യമങ്ങള്‍ പാര്‍ടിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഇ പി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ജയരാജന്‍ , കെ കെ രാഗേഷ്, ജില്ലാസെക്രട്ടറിയറ്റംഗം ഒ വി നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
deshabhimani 200312

ReplyDelete