Saturday, March 3, 2012

ലീഗിന് അഞ്ചാംമന്ത്രിയെ കൊടുക്കാമെന്ന് പറഞ്ഞതായി അറിയില്ല പിള്ള

അനാവശ്യം കാണിച്ചാല്‍ മന്ത്രിയുടെ പി എ ആണെങ്കിലും താന്‍ അടിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള. തനിക്ക് ചെയ്യിച്ചു ശീലമില്ല. ചെയ്തേ ശീലമുള്ളൂ. പാര്‍ടിക്ക് അതീതനായി ഒരു കുമാറും വരാന്‍ പാടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പോലും തന്റെ പാര്‍ടിയുടെ താല്‍പ്പര്യത്തിന് അനുസൃതമായാണ് മുന്നോട്ടുപോകുന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മന്ത്രി ആര്‍ ഗണേഷ്കുമാറിന്റെ പി എയെ മര്‍ദ്ദിച്ചതിനെപ്പറ്റിയുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കണം. ഒരു മന്ത്രി കൂടിയാകുന്നതില്‍ കുഴപ്പമൊന്നുമില്ല. ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം കൊടുക്കാം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. താന്‍ പങ്കെടുത്ത യുഡിഎഫ് യോഗത്തിലൊന്നും ഇങ്ങനെയൊരു തീരുമാനം വന്നിട്ടില്ല. കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചു നില്‍ക്കേണ്ടതായിരുന്നു എന്ന് മുല്ലപ്പെരിയാര്‍ പ്രശ്നം വന്നപ്പോഴാണ് ബോധ്യമായത്. ദേശീയ കക്ഷികള്‍ക്ക് ഈ വിഷയത്തില്‍ ഫലപ്രദമായി ഇടപെടാനാവുന്നില്ല. പിറവത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. താന്‍ യുഡിഎഫിന്റെ പ്രചാരണത്തിന് ഉരുക്കുകോട്ടപോലെ നില്‍ക്കുകയാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

deshabhimani 030312

1 comment:

  1. അനാവശ്യം കാണിച്ചാല്‍ മന്ത്രിയുടെ പി എ ആണെങ്കിലും താന്‍ അടിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള. തനിക്ക് ചെയ്യിച്ചു ശീലമില്ല. ചെയ്തേ ശീലമുള്ളൂ. പാര്‍ടിക്ക് അതീതനായി ഒരു കുമാറും വരാന്‍ പാടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പോലും തന്റെ പാര്‍ടിയുടെ താല്‍പ്പര്യത്തിന് അനുസൃതമായാണ് മുന്നോട്ടുപോകുന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മന്ത്രി ആര്‍ ഗണേഷ്കുമാറിന്റെ പി എയെ മര്‍ദ്ദിച്ചതിനെപ്പറ്റിയുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete