Sunday, March 18, 2012

ടി വി ഇനി ജ്വലിക്കുന്ന ഓര്‍മ


തുറവൂര്‍ -അരൂര്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമായിരുന്ന ടി വി തങ്കപ്പന്‍ ഇനി ജ്വലിക്കുന്ന സ്മരണ. അരപ്പതിറ്റാണ്ടിലേറെക്കാലം നീണ്ട സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ താന്‍ ഏറ്റെടുത്ത കര്‍മപഥങ്ങളില്‍ എങ്ങും സജീവസാന്നിധ്യമായിരുന്നു. ടിവി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട തോട്ടത്തില്‍ തങ്കപ്പന്റെ വേര്‍പാട് നാടിന് ആകസ്മികമായി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സിപിഐ എം അരൂര്‍ ഏരിയകമ്മിറ്റി ഹാളിലും ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് അങ്കണത്തിലും വീട്ടുവളപ്പിലും ആയിരങ്ങള്‍തിങ്ങിനിറഞ്ഞു. സാമൂഹ്യചുറ്റുപാടില്‍ തങ്ങള്‍ക്കുണ്ടായ വിഷമങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ആശ്വാസവാക്കായി, പരിഹാരമാര്‍ഗമായി എന്നും നിലകൊണ്ട ടിവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ തിരക്കിലും അവര്‍ നിരനിരയായി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

താന്‍ ഏറ്റെടുത്ത കര്‍മപഥങ്ങളില്‍ മരണം മുഖാമുഖം കണ്ടപ്പോഴും ടിവി സമരമുഖത്ത് ശിരസുയര്‍ത്തി നിന്നു. ഫെബ്രുവരി 23ന് ബംഗാള്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാടെങ്ങും റാലിയും സമ്മേളനവും നടക്കുമ്പോള്‍ തുറവൂര്‍ ജങ്ഷനില്‍ ടിവി നേതൃത്വം നല്‍കി പ്രകടനം നടക്കുകയായരുന്നു. ഇതോടൊപ്പം ചേര്‍ന്ന യോഗത്തിലേക്ക് എത്തുമ്പോഴാണ് സഖാവ് കുഴഞ്ഞുവീണു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

കയര്‍പിരിക്കും തൊഴിലാളികളെയും കയര്‍ഫാക്ടറി തൊഴിലാളികളെയും സംഘടിപ്പിച്ചാണ് ടിവി എന്ന പൊതുപ്രവര്‍ത്തകന്റെ സമരപോരാട്ട ജീവിതത്തിന് തുടക്കം. മത്സ്യത്തൊഴിലാളികള്‍ , കയര്‍ത്തൊഴിലാളികള്‍ , കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്കായുള്ള പോരാട്ടസമരങ്ങളില്‍ ഏറെ പ്രമുഖമായ എഴുപുന്ന കൊമ്പാനത്തുരുത്ത് സമരത്തില്‍ എന്‍ പി തണ്ടാര്‍ , ടി കെ രാമന്‍ എന്നിവര്‍ക്കൊപ്പം സമരമുഖത്ത് നേതൃത്വം വഹിച്ചു.

കെഎസ്ആര്‍ടിസി സമരത്തിലും അടിയന്തരാവസ്ഥയിലും ടിവിയെ പൊലീസ് വേട്ടയാടി. ഭൂപരിഷ്കരണപ്രക്ഷോഭ സമരങ്ങളില്‍ കെ ആര്‍ ഗൗരിയമ്മ, എന്‍ പി തണ്ടാര്‍ , സി കെ പുരുഷോത്തമന്‍ , സുശീലാഗോപാലന്‍ , ടി കെ രാമകൃഷ്ണന്‍ , സി എസ് രാമകൃഷ്ണന്‍ , പി ഭാസ്കരന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം നേതൃത്വം ഏറ്റെടുത്ത് സമരപഥങ്ങളില്‍ അടിയുറച്ചുനിന്നു. ജന്മി-ഗുണ്ടാ ആക്രമണവും പൊലീസ് മര്‍ദനത്തിനും വിധേയനായി. സാമൂഹ്യരാഷ്ട്രീയരംഗങ്ങളില്‍ നിറഞ്ഞുനിന്ന ടിവി പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു. പ്രമുഖ സഹകാരിയായും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു. തൊഴിലാളി വര്‍ഗ സമരപോരാട്ടങ്ങളില്‍ തൊഴിലാളികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആവേശമായിരുന്നു. ചെത്തുതൊഴിലാളികളുടെ സംഘാടകനും അവരുടെ അമരക്കാരനുമായി എട്ടുവര്‍ഷത്തോളമായി ഈ രംഗത്ത് ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുയായിരുന്നു.

ചേര്‍ത്തല ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്, കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ആശുപത്രിയിലും സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ടി ഗോവിന്ദന്‍ , പി കെ ചന്ദ്രാനന്ദന്‍ , ജി സുധാകരന്‍ , സി കെ സദാശിവന്‍ എംഎല്‍എ, ദിനേശ്മണി, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ , മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ , ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, ആര്‍ നാസര്‍ , ഡി ലക്ഷ്മണന്‍ , സജിചെറിയാന്‍ ജി വേണുഗോപാല്‍ , എം സുരേന്ദ്രന്‍ , എന്നിവരും ജില്ലാകമ്മിറ്റിയംഗങ്ങളായ എ എം ആരിഫ് എംഎല്‍എ, എസ് ബാഹുലേയന്‍ , അഡ്വ. ബി വിനോദ്, കെ വി ദേവദാസ്, എ രാഘവന്‍ , മനു സി പുളിക്കന്‍ , ടി കെ ദേവകുമാര്‍ , ജലജാചന്ദ്രന്‍ , കെ കെ ചെല്ലപ്പന്‍ , എന്‍ ആര്‍ ബാബുരാജ്, പി പി ചിത്തരഞ്ജന്‍ , കെ എച്ച് ബാബുജാന്‍ , എച്ച് സലാം, കെ ഡി മഹീന്ദ്രന്‍ , ഏരിയസെക്രട്ടറിമാരായ സി കെ ഭാസ്കരന്‍ , കെ പ്രഭാകരന്‍ , എ എസ് സാബു, പി കെ സോമന്‍ , ഡി മണിച്ചന്‍ , സത്യപാലന്‍ , എം ശശികുമാര്‍ , എം എച്ച് റഷീദ്, കെ കെ അശോകന്‍ , ബി രാജേന്ദ്രന്‍ , കെ ആര്‍ ഭഗീരഥന്‍ എന്നിവരും, അബിന്‍ഷാ, ബിപിന്‍ സി ബാബു, സി പിഐ ജില്ലാസെക്രട്ടറി പി തിലോത്തമന്‍ എംഎല്‍എ, എ ശിവരാജന്‍ , പി ഡി കാര്‍ത്തികേയന്‍ , മധു, കെ വി തങ്കപ്പന്‍ , പ്രതിഭാഹരി, എം കെ അബ്ദുള്‍ഗഫൂര്‍ഹാജി, എം കെ ജിനദേവ്, അസീസ് പായിക്കാട്, പി ഇ നാരായണ്‍ജി, സി പി ബാബു, പി വി പൊന്നപ്പന്‍ പി കെ ഹരിദാസ്, തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വൈകിട്ട് അഞ്ചോടെ സംസ്കരിച്ചു. തുടര്‍ന്ന് ചേര്‍ന്ന അനുശോചനസമ്മേളനത്തില്‍ എ എം ആരിഫ് എംഎല്‍എ അധ്യക്ഷനായി. പി കെ ചന്ദ്രാനന്ദന്‍ , സി ബി ചന്ദ്രബാബു, കെ രാജീവന്‍ , എം കെ ഉത്തമന്‍ , വെള്ളിയാകുളം പരമേശ്വരന്‍ , കെ പ്രഭാകരന്‍ , സണ്ണി മണലേല്‍ , കെ കെ ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു. വി സോജകുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.

deshabhimani 170312

1 comment:

  1. തുറവൂര്‍ -അരൂര്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമായിരുന്ന ടി വി തങ്കപ്പന്‍ ഇനി ജ്വലിക്കുന്ന സ്മരണ. അരപ്പതിറ്റാണ്ടിലേറെക്കാലം നീണ്ട സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ താന്‍ ഏറ്റെടുത്ത കര്‍മപഥങ്ങളില്‍ എങ്ങും സജീവസാന്നിധ്യമായിരുന്നു. ടിവി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട തോട്ടത്തില്‍ തങ്കപ്പന്റെ വേര്‍പാട് നാടിന് ആകസ്മികമായി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സിപിഐ എം അരൂര്‍ ഏരിയകമ്മിറ്റി ഹാളിലും ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് അങ്കണത്തിലും വീട്ടുവളപ്പിലും ആയിരങ്ങള്‍തിങ്ങിനിറഞ്ഞു. സാമൂഹ്യചുറ്റുപാടില്‍ തങ്ങള്‍ക്കുണ്ടായ വിഷമങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ആശ്വാസവാക്കായി, പരിഹാരമാര്‍ഗമായി എന്നും നിലകൊണ്ട ടിവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ തിരക്കിലും അവര്‍ നിരനിരയായി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

    ReplyDelete