കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിനായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ബജറ്റിനുമുമ്പുതന്നെ ബംഗാളും ബീഹാറും പ്രത്യേക പാക്കേജ് നേടിയെടുത്തു. അതിന് ബജറ്റില്‍ പണം നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ , കേരളത്തിന് ഇത്തരത്തിലുള്ള ഒരാനുകൂല്യവും ലഭിച്ചില്ല. കേരളവുമായി ബന്ധപ്പെട്ട് ബജറ്റില്‍ ആകെ വന്നത് കാര്‍ഷിക സര്‍വകലാശാലയെക്കുറിച്ചും മെട്രോയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളാണ്. കര്‍ഷക ആത്മഹത്യ അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ പരിഗണിക്കാനോ പുതിയ പദ്ധതികള്‍ നടപ്പാക്കാനോ നിര്‍ദേശമില്ല.
കേന്ദ്ര നികുതികളില്‍നിന്നുള്ള കേരളത്തിന്റെ വിഹിതത്തില്‍ വര്‍ധനയുമില്ല. കേരളത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ നിലനിര്‍ത്താനോ, പുതിയതേതെങ്കിലും തുടങ്ങാനോ നിര്‍ദേശമില്ല. കര്‍ഷക ആത്മഹത്യ മുതല്‍ എന്‍ഡോസള്‍ഫാന്‍വരെയുള്ള പ്രശ്നങ്ങളില്‍ പ്രത്യേക പാക്കേജും കുട്ടനാടുമുതല്‍ മലയോര വികസനംവരെയുള്ള കാര്യങ്ങളില്‍ പരിഗണനയും ലഭിക്കേണ്ടിയിരുന്നു. റിഫൈനറിമുതല്‍ തുറമുഖംവരെയുള്ളവയുടെ വികസനത്തിനും ബജറ്റില്‍ പണം നീക്കിവച്ചിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മകമായ ഒരു നിര്‍ദേശവും ബജറ്റ് മുന്നോട്ടുവച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിന് മറുപടിപറയണം.
എല്‍ഡിഎഫ് കേരളം ഭരിക്കുന്ന ഘട്ടത്തില്‍ ബജറ്റില്‍ അവഗണന ഉണ്ടായപ്പോള്‍ കൃത്യമായ ഗൃഹപാഠം നടത്തി നിര്‍ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് എന്നായിരുന്നു യുഡിഎഫിന്റെ വാദം. ഈ വാദം അന്ന് ഉന്നയിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്. കോര്‍പറേറ്റ് മേഖലയ്ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുനല്‍കിയ കേന്ദ്രം പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന നയം മുന്നോട്ടുവച്ചിരിക്കുകയാണ്. പൊതുമേഖലാ ഓഹരി വിറ്റ് 30,000 കോടി രൂപ ശേഖരിക്കും. സേവന നികുതി മേഖല വ്യാപിപ്പിച്ച് ജനങ്ങളെ പല തലങ്ങളിലായി കൂടുതല്‍ കൊള്ളയടിക്കാനാണ് ശ്രമം. 17 ഇനങ്ങള്‍ ഒഴികെ എല്ലാ സേവനരംഗങ്ങളെയും സേവനനികുതി വര്‍ധനയുടെ മേഖലയില്‍പ്പെടുത്തി. റെയില്‍വേ ബജറ്റിലൂടെ കേരളത്തെ ക്രൂരമായി അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ബജറ്റിലും അതേ നിലപാട് ആവര്‍ത്തിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
വീണ്ടും ജനവിരുദ്ധ നിര്‍ദേശങ്ങള്‍ : വി എസ്
റെയില്‍വേ ബജറ്റിന് പിറകെ വീണ്ടും ജനങ്ങളെ കൊളളയടിക്കാനുളള നിര്‍ദേശങ്ങളാണ് പൊതുബജറ്റിലുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 45,000 കോടി രൂപയുടെ പരോക്ഷ നികുതി നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും. സേവന നികുതി പത്തില്‍നിന്നും പന്ത്രണ്ട് ശതമാനമാക്കിയതും സാധാരണക്കാര്‍ക്ക് ദോഷകരമാണ്. വന്‍കിട കോര്‍പറേറ്റുകളുടെ നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല. 30,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റഴിക്കുമെന്ന പ്രഖ്യാപനം യുപിഎ സര്‍ക്കാര്‍ ഏതുദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുന്നു. ചെറുകിട ചില്ലറ വില്‍പ്പനമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. നാലു കോടിയോളം വരുന്ന പാവപ്പെട്ട ചെറുകിട കച്ചവടക്കാരെ ഇത് തൊഴില്‍രഹിതരാക്കും.
മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ രണ്ടുശതമാനമായും തുടര്‍ന്ന് ഒന്നേ മുക്കാല്‍ ശതമാനമായും സബ്സിഡികള്‍ കുറയ്ക്കുയാണ്. ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയാനും സബ്സിഡി വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരുന്നത് തല്‍ക്കാലം ഒഴിവാക്കിയെങ്കിലും അത് ചെയ്യേണ്ടിവരുമെന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയും ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു. ബജറ്റിനുശേഷം അതെല്ലാം നടപ്പാക്കുമെന്ന സൂചനയാണ് ധനമന്ത്രി നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ വ്യക്തതയില്ല. എല്ലാ രംഗത്തും സ്വകാര്യവല്‍ക്കരണത്തിലും വിദേശമൂലധന നിക്ഷേപത്തിലും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍ . കാര്‍ഷികരംഗത്തും കോര്‍പറേറ്റ്വല്‍ക്കരണം നടപ്പാക്കാനാണ് ഗവണ്‍മെന്റ്് ഒരുങ്ങുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ സൂചിപ്പിച്ച കാര്‍ഷിക മുതലാളിത്തവും ഫ്യൂഡലിസവും വീണ്ടും പ്രയോഗത്തില്‍ കൊണ്ടുവരുമെന്നതിന്റെ സൂചനയും ബജറ്റിലുണ്ട്. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന പ്രഖ്യാപനമാണ് ബജറ്റിലുളളത്. ഈ നയങ്ങള്‍ക്കനുസൃതമായ സബ്സിഡി വെട്ടിക്കുറയ്ക്കല്‍ , അധികഭാരം ചുമത്തല്‍ എന്നിവ ഈ സാമ്പത്തികവര്‍ഷം തന്നെ ഇനിയും ഉണ്ടാകുമെന്ന ഭീഷണിയും ബജറ്റിലുണ്ട്- വി എസ് പറഞ്ഞു.
deshabhimani 170312
കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിനായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ബജറ്റിനുമുമ്പുതന്നെ ബംഗാളും ബീഹാറും പ്രത്യേക പാക്കേജ് നേടിയെടുത്തു. അതിന് ബജറ്റില്‍ പണം നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ , കേരളത്തിന് ഇത്തരത്തിലുള്ള ഒരാനുകൂല്യവും ലഭിച്ചില്ല. കേരളവുമായി ബന്ധപ്പെട്ട് ബജറ്റില്‍ ആകെ വന്നത് കാര്‍ഷിക സര്‍വകലാശാലയെക്കുറിച്ചും മെട്രോയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളാണ്. കര്‍ഷക ആത്മഹത്യ അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ പരിഗണിക്കാനോ പുതിയ പദ്ധതികള്‍ നടപ്പാക്കാനോ നിര്‍ദേശമില്ല.
ReplyDelete