പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ എഐവൈഎഫ് സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയറ്റ് മാര്‍ച്ച് തത്സമയം റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന ടിവി ചാനലുകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരാണ് ജലപീരങ്കിപ്രയോഗത്തിനിരയായത്. ലാത്തിച്ചാര്‍ജില്‍ എഐവൈഎഫ് ജില്ലാ സെക്രട്ടറി കാലടി ജയചന്ദ്രന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതാദ്യമായാണ് ചാനല്‍ ക്യാമറകള്‍ക്കു നേരെ പൊലീസ് ആസൂത്രിതമായി ജലപീരങ്കി പ്രയോഗിക്കുന്നത്. മനോരമ വിഷന്‍ , റിപ്പോര്‍ട്ടര്‍ , ഇന്ത്യാവിഷന്‍ , ഏഷ്യാനെറ്റ്, അമൃത, സൂര്യ, ജീവന്‍ , എന്‍ടിവി ചാനലുകളുടെ ക്യാമറകള്‍ ജലപീരങ്കിപ്രയോഗത്തില്‍ നശിച്ചു. 3.25 ലക്ഷം രൂപവരെ വിലയുള്ള ക്യാമറകളാണ് പൊലീസ് അതിക്രമത്തില്‍ കേടായത്. പല ക്യാമറകളും കേടുപാട് തീര്‍ക്കാനാകാത്തവിധം തകരാറിലായി.
പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കുനേരെയും ജലപീരങ്കി പ്രയോഗിച്ചു. മാതൃഭൂമി, ദീപിക, ജനയുഗം, ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകളാണ് കേടായത്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് മാര്‍ച്ച് ഉദ്ഘാടനംചെയ്ത ഉടനെയാണ് പൊലീസ് ബലപ്രയോഗം തുടങ്ങിയത്. മുന്നറിയിപ്പില്ലാതെയാണ് പൊലീസ് സംഘം, സമരം റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലിചെയ്യുന്നതിന് സംരക്ഷണം നല്‍കാന്‍ ചുമതലയുള്ള പൊലീസില്‍നിന്നുതന്നെ അതിക്രമമുണ്ടായാല്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാകുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. അതിക്രമത്തിന് നേതൃത്വംനല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ക്യാമറകള്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തുടനീളം ചൊവ്വാഴ്ചയും ശക്തമായ പ്രതിഷേധമുയര്‍ന്നു. തിങ്കളാഴ്ച കിളിമാനൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. 14 പേരെ ജയിലിലടച്ചു. ഇതില്‍ സാരമായി പരിക്കേറ്റ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിബു, ജഹാംഗീര്‍ , കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ലെനിന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
deshabhimani 210312

ReplyDelete