Tuesday, March 20, 2012
കീഴറ വള്ളുവന്‍കടവില്‍ പൊലീസ് ഭീകരത
കണ്ണപുരം: ഒരുമാസമായി കീഴറ വള്ളുവന്‍കടവ് പട്ടികജാതി കോളനി നിവാസികള്‍ ഉറങ്ങിയിട്ട്. സമാധാനമില്ലാത്ത രാപ്പകലുകളാണ് ഈ നാട്ടില്‍ . രാഷ്ട്രീയ സംഘര്‍ഷമൊന്നുമില്ലാത്ത പ്രദേശം ഇപ്പോള്‍ ഭീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസാണ് ഇവരുടെ ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നത്. ഫെബ്രുവരി 20ന് പട്ടുവം അരിയിലെ മുസ്ലിംലീഗ് പ്രവര്ത്തകന് അബ്ദുള്‍ഷുക്കൂര്‍ മരിച്ചതിന് ശേഷമാണ് പൊലീസ് ഭീകരത. ഷുക്കൂറിനെ മരിച്ച നിലയില്‍ കണ്ടത് കോളനിക്ക് സമീപമുള്ള വയലിലായതാണ് ഈ നിരപരാധികള്‍ക്ക് വിനയായത്.
സംഭവത്തിനുശേഷം രാപ്പകല്‍ വ്യത്യാസമില്ലാതെ പൊലീസെത്തും. കോളനിയിലെ പതിനെട്ട്
വീടുകളിലെയും പുരുഷന്മാരെ തേടിയാണ് വരവ്. കള്ളക്കേസും അറസ്റ്റും ഭയന്ന് പുരുഷന്മാര് വീടുവിട്ടു. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പുരുഷ പൊലീസെത്തിയാണ് അസഭ്യവര്‍ഷവും ഭീഷണിയും. രാത്രികളില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കാനും ശ്രമിക്കാറുണ്ട്. കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കന്മാരുടെ ലിസ്റ്റ് പ്രകാരം കള്ളക്കേസില്‍ കുടുക്കിയവരെ ഹാജരാക്കിയില്ലെങ്കില്‍ വെച്ചേക്കില്ലെന്നാണ് ഭീഷണി. ഒരു മാസമായി ഭര്‍ത്താവും മകനും സഹോദരനും എവിടെയാണെന്നുപോലും അറിയാത്ത പാവം സ്ത്രീകള്‍ പൊലീസിന്റെ പീഡനത്തില്‍ നെഞ്ചുരുകിയാണ് കഴിയുന്നത്. ഈ കോളനിയിലെ എട്ട് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നവരാണ്. പൊലീസിനെ പേടിച്ച് പഠിക്കാനും കഴിയുന്നില്ല. പാര്‍ടി കോടതിയെന്ന് പെരുമ്പറയടിക്കുന്നവര്‍ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നു.
ലീഗ് പ്രവര്ത്തകന് മരിച്ചതിന്റെ പേരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കോളനി നിവാസികളോട് പൊലീസ് കാട്ടുന്ന ക്രൂരതയ്ക്ക് അതിരില്ല. ഒരു വീട്ടിലും ഇപ്പോള്‍ മൊബൈല്‍ ഫോണില്ല. എല്ലാം കേസ് അന്വേഷിക്കാനെന്ന് പറഞ്ഞ് പൊലീസ് കൊണ്ടുപോയി. വിവാഹ ആല്‍ബങ്ങളും പൊലീസ് കസ്റ്റഡിയിലാണ്. ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
നിരവധി കേസുകളില്‍ പ്രതിയായ ലീഗ് പ്രവര്ത്തകന് വള്ളുവന്‍കടവ് കടന്ന് വയലില്‍ വെട്ടേറ്റ് ചോരവാര്‍ന്ന് മരിച്ചതിന് ഉത്തരവാദികള്‍ കോളനിവാസികളാണെന്ന വിചിത്രമായ പൊലീസ് നിഗമനമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. കോളനിയിലെ നടുവിലെപുരയില്‍ മാതിയുടെ വീട്ടില്‍ മക്കളും പേരമക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ആറു പേര് വീടുവിട്ടിട്ട് ഒരുമാസമായി. ഇവരെ കാണാത്തതിന്റെ വേദന ഉള്ളിലടക്കി കഴിയുമ്പോഴാണ് പൊലീസ് പീഡനം. പഞ്ചായത്തംഗം എന്‍ പി കാര്‍ത്യായനിയും മാടായി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരി പി വി ഓമനയും ഉറ്റവര്‍ തിരിച്ചുവരാത്തതിന്റെ നോവിലാണ്. പൊലീസ് ഭീകരതയില്‍ കഴിയുന്ന കോളനിവാസികളെ തിങ്കളാഴ്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. കള്ളക്കേസുകളെ നിയമപരമായി നേരിടുമെന്ന് ജയരാജന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന് , കെ കെ രാഗേഷ്, ജില്ലാസെക്രട്ടറിയറ്റംഗം ഒ വി നാരായണന് , പാപ്പിനിശേരി ഏരിയാ സെക്രട്ടറി പി രാമചന്ദ്രന് , ടി കെ ദിവാകരന് , കെ വി ബാലന് എന്നിവര്‍ ഒപ്പമുണ്ടായി.
deshabhimani 200312
Labels:
കണ്ണൂര്‍,
പോലീസ്,
മുസ്ലീം ലീഗ്,
വാർത്ത
Subscribe to:
Post Comments (Atom)
ഒരുമാസമായി കീഴറ വള്ളുവന്‍കടവ് പട്ടികജാതി കോളനി നിവാസികള്‍ ഉറങ്ങിയിട്ട്. സമാധാനമില്ലാത്ത രാപ്പകലുകളാണ് ഈ നാട്ടില്‍ . രാഷ്ട്രീയ സംഘര്‍ഷമൊന്നുമില്ലാത്ത പ്രദേശം ഇപ്പോള്‍ ഭീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസാണ് ഇവരുടെ ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നത്. ഫെബ്രുവരി 20ന് പട്ടുവം അരിയിലെ മുസ്ലിംലീഗ് പ്രവര്ത്തകന് അബ്ദുള്‍ഷുക്കൂര്‍ മരിച്ചതിന് ശേഷമാണ് പൊലീസ് ഭീകരത. ഷുക്കൂറിനെ മരിച്ച നിലയില്‍ കണ്ടത് കോളനിക്ക് സമീപമുള്ള വയലിലായതാണ് ഈ നിരപരാധികള്‍ക്ക് വിനയായത്.
ReplyDelete