കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര സാമൂഹ്യസുരക്ഷാ പദ്ധതികളാകെ ഈ സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണെന്നതിന്റെ സാക്ഷ്യപത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷ സാമ്പത്തിക വളര്‍ച്ച 11.8 ശതമാനം മാത്രമാണെന്ന് പ്ലാനിങ്ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായ കാലത്തുപോലും എല്‍ഡിഎഫ് സര്‍ക്കാര്‍ 14 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ സത്യം മറച്ചുപിടിച്ച് തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കള്ളപ്രചാരണം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ നീറുന്ന പ്രശ്നമായ കര്‍ഷക ആത്മഹത്യ തടയാനുള്ള നിര്‍ദേശങ്ങളൊന്നും പ്രഖ്യാപനത്തിലില്ല. നയപ്രഖ്യാപനത്തിന്റെ 20-ാം ഖണ്ഡികയിലാണ് കാര്‍ഷികരംഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. എന്നാല്‍ ഈ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള പദ്ധതികളൊന്നും സൂചിപ്പിച്ചിട്ടില്ല. എല്‍ഡിഎഫ് 60 ലക്ഷം കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്തപ്പോള്‍ 22 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരു രൂപയ്ക്ക് അരി കൊടുക്കുന്നതാണ് യുഡിഎഫ് പദ്ധതി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആന്ധ്രാ മാതൃകയില്‍ നടപ്പാക്കുമെന്ന് വാചകമടിച്ച യുഡിഎഫ് സര്‍ക്കാരിന് ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാട്ടമില്ല.
പെന്ഷന് പടിപടിയായി വര്‍ധിപ്പിച്ച് 1,000 രൂപയാക്കാനുള്ള എല്‍ഡിഎഫ് പദ്ധതിയും യുഡിഎഫ് അട്ടിമറിച്ചു. വരുമാന ഉറപ്പ് പദ്ധതിയുടെ പേരില്‍ ചില്ലിക്കാശുപോലും ചെലവാക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുമെന്നു പ്രഖ്യാപിക്കുന്നത് അപഹാസ്യമാണ്. "ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി" കുടുംബശ്രീവഴി നടപ്പാക്കുമെന്ന സൂചന പ്രഖ്യാപനത്തിലുണ്ട്. എന്നാല്‍ ജനശ്രീപോലെയുള്ള സംഘങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമവികസന മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ പറയുന്നതാണോ മന്ത്രി പറയുന്നതാണോ നയമെന്ന കാര്യത്തില്‍ സംശയമുണ്ട്.
അതിവേഗ ഇടനാഴിപോലെയുള്ള പദ്ധതികള്‍ തങ്ങളുടെ സംഭാവനയാണെന്നാണ് യുഡിഎഫുകാരുടെ മട്ട്. എന്നാല്‍ 2010 ബജറ്റില്‍ തുക വകയിരുത്തി ഡിഎംആര്‍സിയെക്കൊണ്ട് സാധ്യതാപഠനം നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പൊതു-സ്വകാര്യ-പഞ്ചായത്തുകളുടെ പങ്കാളിത്തംവഴി റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു പറയുന്നത് വാചകമടി മാത്രമായി അവശേഷിക്കും. കര്‍ഷകരെയും തൊഴിലാളികളെയും സ്ത്രീകളെയും നയപ്രഖ്യാപനത്തില്‍ പരിഗണിച്ചിട്ടില്ല. കാര്‍ഷിക മണ്ഡലമായ പിറവത്തിനെ അവഗണിച്ചതിന്റെ പ്രത്യാഘാതം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 020312
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷ സാമ്പത്തിക വളര്‍ച്ച 11.8 ശതമാനം മാത്രമാണെന്ന് പ്ലാനിങ്ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായ കാലത്തുപോലും എല്‍ഡിഎഫ് സര്‍ക്കാര്‍ 14 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ സത്യം മറച്ചുപിടിച്ച് തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കള്ളപ്രചാരണം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ReplyDelete