കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തി പൊളിഞ്ഞതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. പാടിച്ചിറ സൗത്ത്മലബാര്‍ ഗ്രാമീണബാങ്കില്‍ ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയും പലിശക്ക് വായ്പ വാങ്ങിയുമാണ് കൃഷി ഇറക്കിയത്. കൂടാതെ ബ്ലേഡുകാരില്‍ നിന്നും കടം വാങ്ങിയിരുന്നു. കൃഷി ചെയ്ത വകയില്‍ നാല് ലക്ഷം രൂപ കടമുണ്ട്. കൃഷി ചെയ്ത ഭൂമിയുടെ പാട്ടത്തുക അരലക്ഷം രൂപ മാര്‍ച്ച് 31നകം നല്‍കാനുണ്ട്. കുറച്ച് നാളായി സാമ്പത്തിക പ്രതിസന്ധി മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആകെ സ്വന്തമായി പതിനഞ്ച് സെന്റ് ഭൂമി മാത്രമുള്ള ഇദ്ദേഹം റബര്‍ ടാപ്പിംഗ് പണിയിലൂടെ സമ്പാദിച്ച മുഴുവന്‍തുകയും ഇഞ്ചി കൃഷിയിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ച്ചയായി രണ്ട് വര്‍ഷം കൃഷി ചെയ്തെങ്കിലും മൂന്നാമത്തെ വര്‍ഷവും കൃഷി നഷ്ടത്തിലായി.
ഇഞ്ചി വില കുത്തനെ ഇടിഞ്ഞതോടെ വയനാട്ടിലെ കര്‍ഷകര്‍ വീണ്ടും കടുത്ത ദുരന്തത്തിലേക്ക് കൂപ്പ്കുത്തിയിരിക്കുകയാണ്.. പത്തുംപതിനഞ്ചും സെന്റ് ഭൂമി മാത്രമുള്ളവര്‍ കൃഷി നഷ്ടത്തിലായതോടെ തീര്‍ത്തും കടക്കെണിയിലകപ്പെട്ടു. വില ഇടിഞ്ഞതോടെ ഇഞ്ചി പറിച്ചെടുക്കാതെ കര്‍ഷകര്‍ കൃഷി ഇടത്തില്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. അതിനിടെ ഭൂമിയുടെ പാട്ടബാക്കി പിരിച്ചെടുക്കാന്‍ കര്‍ണാടകയില്‍ നിന്നും ഭൂ ഉടമകളും മറ്റും വയനാട്ടിലേക്ക് പ്രവഹിക്കുകയാണ്. ഒരു ചാക്ക് ഇഞ്ചിക്ക് 300-350 രൂപ വരെയാണ് വില.അതിന് തന്നെ ആവശ്യക്കാരുമില്ല. മാര്‍ച്ച് 31ന് പാട്ടക്കാലാവധി അവസാനിക്കുന്നതോടെ പ്രശ്നം കൂടുതല്‍ ഗുരുതരമാവും. കേണിച്ചിറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മുതദേഹം അമ്പലവയല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ടം നടത്തി. അമ്മ: അമ്മിണി.ഭാര്യ:ദീപ. മക്കള്‍ : അശ്വിന്(14).അസ്ന(7) ഇരുവരും പുല്‍പ്പള്ളി വിജയഹൈസ്കൂള് വിദ്യാര്‍ത്ഥികള്‍ .സഹോദരങ്ങള്‍ :രാധാകൃഷ്ണന് ,രജ്ഞിത്.
deshabhimani
ഇഞ്ചികൃഷി ചെയ്ത് കടക്കെണിയിലായ ഒരു യുവകര്‍ഷകന്‍കൂടി വയനാട്ടില്‍ ആത്മഹത്യചെയ്തു.പൂതാടി പഞ്ചായത്തിലെ അതിരാറ്റ്കുന്ന് പടിപ്പുരക്കല്‍ രതീശന്(34) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട്മണിയോടെ വീടിന്സമീപത്തെ മരത്തില്‍ കെട്ടിതൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഇതോടെ വയനാട്ടില്കടക്കെണിയില് ജീവിതംഅവസാനിപ്പിച്ചവരുടെ എണ്ണം 21ആയി്. ഇവരില്‍ നാല് പേര് യുവാക്കളാണ്.
ReplyDeleteസംസ്ഥാനത്ത് കടക്കെണിയിലായ രണ്ടുകര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. വയനാട് നൂല്‍പ്പുഴ നായ്ക്കെട്ടി നിരപ്പം വെളുതുണ്ടിക്കുന്നില് അപ്പുക്കുട്ടന്(65) കോഴിക്കോട് ബാലുശേരി മണിശേരി മുണ്ടക്കല്‍ ജോസഫ് (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. അപ്പുക്കുട്ടന് കിണറ്റില്ചാടിയാണ് മരിച്ചത്. വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടച്ചിട്ടില്ല. നൂല്‍പ്പുഴയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കിണറ്റിലാണ് അപ്പുക്കുട്ടന് ചാടിയത്. ബത്തേരിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് മൃതദേഹം പുറത്തെടുത്തു. 24 മണിക്കൂറിനുള്ളില്‍ രണ്ടു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് ജോസഫ് വിഷം കഴിച്ചു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കടക്കെണിയിലായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 46 ലെത്തി. വയനാട്ടില്‍ മാത്രം ജീവിതമവസാനിപ്പിച്ചവരുടെ എണ്ണം 22 ലെത്തി. വയനാട്ടിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നും മോറട്ടോറിയം കൊടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല.
ReplyDelete