Saturday, March 10, 2012

ഡിസിസി ഓഫീസില്‍ കെഎസ്യു എ, ഐ വിഭാഗം ഏറ്റുമുട്ടി

കാസര്‍കോട്: കെഎസ്യു ജില്ലാഭാരവാഹികളുടെ സ്ഥാനാരോഹണ യോഗത്തില്‍ കൂട്ടത്തല്ല്. എ, ഐ വിഭാഗം ചേരിതിരഞ്ഞ് നടന്ന അക്രമത്തിനൊടുവില്‍ എ വിഭാഗം യോഗം ബഹിഷ്കരിച്ചു. ഡിസിസി ഓഫിസിലെ കസേരയും മേശയും തകര്‍ത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്ന് എ വിഭാഗം ആരോപിച്ചിരുന്നു. വെള്ളിയാഴ്ച പുതിയ ഭാരവാഹികളുടെ യോഗം ഡിസിസി ഓഫീസില്‍ ചേര്‍ന്ന ഉടനെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കളായ ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പുവും ജനറല്‍സെക്രട്ടറി ഫൈസലും കെഎസ്യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ചേര്‍ന്ന് ജനറല്‍ സെക്രട്ടറി ആരിഫ് ഷേണിയുടെ പേര് എന്‍എസ്യു വെബ്സൈറ്റില്‍ ഇല്ലെന്നും ഇയാളെ യോഗത്തില്‍ ഇരുത്താന്‍ പറ്റില്ലെന്നും അറിയിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്.

ആരിഫ് വിജയിച്ചതായി കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും എഴുതി ഒപ്പിട്ട് കൊടുത്തതാണെന്നും അതുകൊണ്ട് ആരിഫ് ഇല്ലാതെ യോഗം നടത്താന്‍ പറ്റില്ലെന്നും എ വിഭാഗം വാദിച്ചു. വാക്കേറ്റം മൂത്തപ്പോള്‍ ഐ വിഭാഗം ജനറല്‍ സെക്രട്ടറി കാര്‍ത്തികേയന്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ വൈസ്പ്രസിഡന്റുമായ ജോമോന്റെ നേരെ മൊബൈല്‍ ഫോണ്‍ എറിയുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. കസേര ഏറും കൈയാങ്കളിയും നടന്നു. ജോമോനെയും എ വിഭാഗം നേതാക്കളെയും അപമാനിച്ച ഐ വിഭാഗം ജനറല്‍ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എ വിഭാഗം സംസ്ഥാന പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നല്‍കി.

deshabhimani 100312

1 comment:

  1. കെഎസ്യു ജില്ലാഭാരവാഹികളുടെ സ്ഥാനാരോഹണ യോഗത്തില്‍ കൂട്ടത്തല്ല്. എ, ഐ വിഭാഗം ചേരിതിരഞ്ഞ് നടന്ന അക്രമത്തിനൊടുവില്‍ എ വിഭാഗം യോഗം ബഹിഷ്കരിച്ചു. ഡിസിസി ഓഫിസിലെ കസേരയും മേശയും തകര്‍ത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്ന് എ വിഭാഗം ആരോപിച്ചിരുന്നു. വെള്ളിയാഴ്ച പുതിയ ഭാരവാഹികളുടെ യോഗം ഡിസിസി ഓഫീസില്‍ ചേര്‍ന്ന ഉടനെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കളായ ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പുവും ജനറല്‍സെക്രട്ടറി ഫൈസലും കെഎസ്യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ചേര്‍ന്ന് ജനറല്‍ സെക്രട്ടറി ആരിഫ് ഷേണിയുടെ പേര് എന്‍എസ്യു വെബ്സൈറ്റില്‍ ഇല്ലെന്നും ഇയാളെ യോഗത്തില്‍ ഇരുത്താന്‍ പറ്റില്ലെന്നും അറിയിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്.

    ReplyDelete