Tuesday, March 20, 2012
ഇ എം എസ് കമ്യൂണിസ്റ്റുകാര്‍ക്ക് ഉദാത്ത മാതൃക: വി എസ്
തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഇ എം എസ്, കമ്യൂണിസ്റ്റുകാര്‍ക്ക് ഉദാത്ത മാതൃകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി നിയമസഭയ്ക്കു മുന്നിലെ ഇ എം എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ സമസ്ത മേഖലയിലും ക്ലേശം അനുഭവിക്കുന്ന വരെയെല്ലാം മുന്‍നിര്‍ത്തി ഇന്ത്യക്ക് മാതൃകയായ സാമൂഹ്യാവസ്ഥ കെട്ടിപ്പടുക്കാനുള്ള മുന്നേറ്റത്തില്‍ ഇ എം എസിന്റെ ജീവിതം പ്രചോദനമാകും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം മുതല്‍ നേതൃനിരയിലുണ്ടായിരുന്ന ഇ എം എസ് ദേശീയ- അന്തര്‍ദേശീയ നേതാവെന്ന നിലയിലേക്ക് വളര്‍ന്നു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളം നല്‍കിയ സംഭാവനയാണ് ഇ എം എസ് എന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും വിലമതിക്കുന്നതാണ്. ബഹുജന വിപ്ലവ പാര്‍ടിയെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ സംഭാവനയാണ് ഇ എം എസ് നല്‍കിയതെന്നും കോടിയേരി അനുസ്മരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കാന്‍ ഇ എം എസ് സ്മരണ സഹായകമാകുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു.
deshabhimani 200312
Subscribe to:
Post Comments (Atom)
No comments:
Post a Comment