Tuesday, March 20, 2012

ഡല്‍ഹിയില്‍ സമരം ചെയ്ത നേഴ്സുമാര്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റി

ഡല്‍ഹിയില്‍ സമരം ചെയ്ത നേഴ്സുമാര്‍ക്കിടയിലേക്ക് മാനേജ്മെന്റ് പ്രതിനിധി കാറോടിച്ച് കയറ്റി. സമരത്തില്‍ പങ്കെടുത്ത ചെങ്ങന്നൂര്‍ സ്വദേശിനിയായ സിനു എന്ന നേഴ്സിന് പരിക്കേറ്റു. ഡല്‍ഹി അശോക് വിഹാറിലെ സുന്ദര്‍ലാല്‍ ജയിന്‍ ആശുപത്രിയിലാണ് സംഭവം.

സിനുവിന് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ചികിത്സ നല്‍കുകയായിരുന്നു. സിനുവിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

സേവനവേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് നേഴ്സുമാര്‍ സമരം തുടങ്ങിയത്. ഇരുന്നൂറോളം നേഴ്സുമാരാണ് ആശുപത്രിയ്ക്ക് മുന്നില്‍ സമരം നടത്തുന്നത്.

deshabhimani

1 comment:

  1. ഡല്‍ഹിയില്‍ സമരം ചെയ്ത നേഴ്സുമാര്‍ക്കിടയിലേക്ക് മാനേജ്മെന്റ് പ്രതിനിധി കാറോടിച്ച് കയറ്റി. സമരത്തില്‍ പങ്കെടുത്ത ചെങ്ങന്നൂര്‍ സ്വദേശിനിയായ സിനു എന്ന നേഴ്സിന് പരിക്കേറ്റു. ഡല്‍ഹി അശോക് വിഹാറിലെ സുന്ദര്‍ലാല്‍ ജയിന്‍ ആശുപത്രിയിലാണ് സംഭവം.

    ReplyDelete