Tuesday, March 19, 2013
ഡല്‍ഹിയില്‍ മഹാറാലി
സിപിഐ എം നേതൃത്വത്തില്‍ നടന്ന നാല് സമരസന്ദേശജാഥകളുടെ സമാപനംകുറിച്ച് ലക്ഷം പേരുടെ റാലിക്ക് തുടക്കമായി.
ചൊവ്വാഴ്ച പകല്‍ 12ന് ആരംഭിച്ച പൊതുസമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ജാഥാലീഡര്‍മാരായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവരും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എന്നിവരും സംസാരിക്കും. എല്ലാ പിബി അംഗങ്ങളും റാലിയില്‍ സംബന്ധിക്കുന്നുണ്ട്. പുതിയ പ്രക്ഷോഭപരിപാടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിക്കും. റാലിക്കെത്തുന്നവര്‍ക്കായി ലഘുഭക്ഷണവും പ്രത്യേക മെഡിക്കല്‍ക്യാമ്പും ഒരുക്കിയിട്ടുണ്ട്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, എ കെ പത്മനാഭന്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
കേരളത്തില്‍ നിന്നുള്ളവര്‍ കേരളഹൗസില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ജാഥയായി രാംലീല മൈതാനിയിലേക്ക് പോയി. റാലിക്ക് ശേഷം വൈകിട്ട് നാലിന് എ കെ ജി ഭവനില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ചേരും. യോഗം ബുധനാഴ്ചയും തുടരും.
(വി ബി പരമേശ്വരന്‍)
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment