Tuesday, March 19, 2013

റിപ്പോ നിരക്ക് കുറച്ചു; കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല


റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു. റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്ന് 7.5ആയും റിവേഴ്സ് റിപ്പോ നിരക്ക് 6.75ല്‍ നിന്ന് 6.5ആയും കുറച്ചു. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന വാഹന വായ്പകളില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്. കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

പണപ്പെരുപ്പം നേരിയതോതില്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നേരിയ തോതില്‍ കുറച്ചത്. മുഖ്യപലിശനിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചത് മറ്റെല്ലാ പലിശനിരക്കുകയും കുറയാന്‍ ഇടയാകും. രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഘട്ടംഘട്ടമായി മുഖ്യ പലിശനിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

deshabhimani

No comments:

Post a Comment