Sunday, March 10, 2013
വൈദ്യുതി ബോര്‍ഡും പ്രതിസന്ധിയിലേക്ക്
കെഎസ്ആര്ടിസിക്കുപിന്നാലെ വൈദ്യുതി ബോര്‍ഡും പ്രതിസന്ധിയിലേക്ക്. എസ്എസ്എല്‍സി പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഒഴിവാക്കിയ ലോഡ്ഷെഡിങ്ങിനുപകരം പകല്‍ ലൈനുകള്‍ ഓഫ് ചെയ്യാന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ദേശം നല്കി.
ഇതിനിടെ, സാമ്പത്തികപ്രതിസന്ധിയെതുടര്‍ന്ന് മഴക്കാലത്തിനുമുമ്പുള്ള ബോര്‍ഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായി നിലച്ചു. പ്രതിസന്ധിയുടെ മറവില്‍ വന്‍തോതിലുള്ള വൈദ്യുതിവര്ധനയ്ക്കും അരങ്ങൊരുങ്ങുകയാണ്. എസ്എസ്എല്‍സി പരീക്ഷ പ്രമാണിച്ച് ലോഡ്ഷെഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും അതിനുപകരം പകല്‍ അപ്രഖ്യാപിതമായി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. കൊടുംചൂടില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെവരെ ഇത് ബാധിക്കും. നിലവില്‍ 25 ശതമാനം പവര്‍കട്ടിന് വിധേയമായിട്ടുള്ള വ്യവസായസ്ഥാപനങ്ങള്‍ക്കും പകല്‍സമയത്തെ വൈദ്യുതിമുടക്കം തിരിച്ചടിയായി. ഒരുമാസമായി നടപ്പാക്കിവരുന്ന "പവര്‍ ഹോളിഡേ"യ്ക്കുപിന്നാലെയാണിത്. ചൂട് കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. പ്രതിദിന ഉപയോഗം 60 ദശലക്ഷം യൂണിറ്റുവരെയെത്തി. കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ റെക്കോഡ് ഉപയോഗമായ 63 ദശലക്ഷം യൂണിറ്റ് ഇത്തവണ മറികടക്കുമെന്നാണ് സൂചന.
ഇതിനിടെ, ഒഡിഷയിലെ താല്‍ച്ചര്‍ നിലയത്തില്‍നിന്നുള്ള കേന്ദ്രവിഹിതത്തില്‍ കുറവുണ്ടായി. കല്‍ക്കരി പ്രതിസന്ധിയെതുടര്‍ന്ന് താല്ച്ചറില്നിന്നുള്ള വൈദ്യുതിയില്‍ 50 മെഗാവാട്ടാണ് വെട്ടിക്കുറച്ചത്. ഇടുക്കിയിലെ നിലയങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നത് വൈദ്യുതിനില കൂടുതല്‍ മോശമാക്കുന്നു. സാമ്പത്തികപ്രതിസന്ധിമൂലം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങുകയാണ്. മീറ്ററും വയറും കമ്പിയും പോസ്റ്റും അടക്കമുള്ള സാമഗ്രികള്‍ ഇല്ല. ഇതുമൂലം മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. മഴക്കാലം വരുന്നതോടെ വൈദ്യുതിത്തകരാര്‍ വ്യാപകമാകാന്‍ ഇത് ഇടയാക്കും. മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള ലോഗ്ബുക്കുപോലും വൈദ്യുതി ഓഫീസുകളില്‍ ഇല്ല. കേടായ 16 ലക്ഷത്തോളം മീറ്റര്‍ മാറ്റിസ്ഥാപിക്കാത്തത് ബോര്‍ഡിന്റെ വരുമാനത്തെയും ബാധിക്കുന്നു. കേടായ മീറ്ററുള്ള ഉപയോക്താക്കളില്‍നിന്ന് ആറുമാസത്തെ ശരാശരി ഉപയോഗം കണക്കാക്കിയാണ് ഇപ്പോള്‍ പണം വാങ്ങുന്നത്. ഇവര്‍ എത്ര ഉപയോഗിച്ചാലും ബില്‍ കൂടാത്തത് ബോര്‍ഡിന് കനത്ത സാമ്പത്തികനഷ്ടമുണ്ടാക്കുന്നു. 50,000 ത്രീ ഫേസ് മീറ്റര്‍ വാങ്ങാന്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, ആദ്യഘട്ടത്തില്‍ വാങ്ങിയ മീറ്ററുകള്‍ മോശമാണെന്നു കണ്ടതിനെതുടര്‍ന്ന് തിരിച്ചയക്കേണ്ടി വന്നു.
പ്രതിസന്ധിയുടെ മറവില്‍ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ബോര്‍ഡ്. ഇതിനുള്ള അപേക്ഷയില്‍ വൈദ്യുതി റഗുലേറ്ററി കമീഷന് ഹിയറിങ് ആരംഭിച്ചു. എല്ലാത്തരം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും നിലവിലുള്ള ടെലിസ്കോപ്പിക് സ്ലാബ് സമ്പ്രദായം മാറ്റി ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിക്കും കൂടിയ നിരക്ക് ഈടാക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിയില്‍ 20 ശതമാനം വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ഏഴുമാസംമുമ്പ് 35 ശതമാനം നിരക്കുവര്‍ധന നടപ്പാക്കിയതിനുപിന്നാലെയുള്ള പുതിയ വര്‍ധന സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍ തിരിച്ചടിയാക
deshabhimani 110313
Labels:
വലതു സര്‍ക്കാര്‍,
വാർത്ത,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment