Sunday, March 10, 2013
പട്ടുവത്ത് വീണ്ടും ലീഗ് അക്രമം; വായനശാല തകര്‍ത്തു
പട്ടുവത്ത് പറപ്പൂലില്‍ ലീഗുകാര്‍ വായനശാലയും കൊടിമരവും ഫ്ളക്സ് ബോര്‍ഡുകളും അടിച്ചുതകര്‍ത്തു. പറപ്പൂല്‍ എ വി കൃഷ്ണന്‍ സ്മാരക വായനശാലയാണ് തകര്‍ത്തത്. വായനശാല ഓഫീസിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമി സംഘം ബെഞ്ചും സ്റ്റൂളും അടക്കമുള്ള ഫര്‍ണിച്ചറുകള്‍വലിച്ച് പുറത്തിട്ട് അടിച്ചുതകര്‍ത്തു. വൈദ്യുത ഉപകരണങ്ങളും ജനാലകളും തകര്‍ത്തിട്ടുണ്ട്. അരിയില്‍ കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരനുള്‍പ്പെട്ട സംഘം ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അക്രമം നടത്തിയത്. മൂന്നാം തവണയാണ് വായനശാല ആക്രമിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് ലീഗ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ദേശീയ നേതാക്കള്‍ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് ആസൂത്രിതമായി അക്രമം നടത്തിയത്. പ്രദേശത്ത്് പട്രോളിങ്ങുണ്ടായിട്ടും അക്രമം തടയാന്‍ പൊലീസിനായില്ല. ഓഫീസില്‍ വച്ച അപൂര്‍വ ചുമര്‍ചിത്രങ്ങളും നശിപ്പിച്ചു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിയും കൊടിമരങ്ങളും തകര്‍ത്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ലീഗുകാര്‍ പ്രദേശത്തെ പി കേളുനായരുടെ കട ബോംബ് വച്ച് തകര്‍ത്തിരുന്നു. കേസിലെ അക്രമികളെ പിടികൂടുകയോ കുറ്റപത്രം നല്‍കുകയോ ചെയ്തില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന ഫ്ളക്സ് ബോര്‍ഡ് കടക്ക് മുന്നില്‍ സ്ഥാപിച്ചിരുന്നു. ഇതും ലീഗുകാര്‍ നശിപ്പിച്ചു. തളിപ്പറമ്പ് എസ്ഐ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും ദ്രുതകര്‍മ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി. സിഐടിയു ഏരിയ സെക്രട്ടറി കെ കരുണാകരന്‍ സംസാരിച്ചു.
deshabhimani 110313
Labels:
മുസ്ലീം ലീഗ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment