Monday, March 18, 2013
വെനസ്വേലന്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരിക്കും
വെനസ്വേലന്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരിക്കാന്‍ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന "ഷാവേസ് അനുസ്മരണയോഗം" തീരുമാനിച്ചു. ഏപ്രില്‍ 14ന് നടക്കുന്ന വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൊളീവാറിയന്‍ റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം എല്ലാ ശ്രമവും നടത്തുമെന്നിരിക്കെയാണ് ഇന്ത്യയില്‍ വിപുലമായ ഐക്യദാര്‍ഢ്യസമിതിക്ക് രൂപം നല്‍കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഇന്ത്യയോടും ജനങ്ങളോടും എന്നും സൗഹൃദം പ്രകടിപ്പിച്ച നേതാവാണ് ഷാവേസ് എന്ന് അദ്ദേഹവുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ കരാട്ട് ഓര്‍മിച്ചു. മൂന്നാം ലോകരാജ്യങ്ങളുടെ നായകസ്ഥാനത്ത് ഇന്ത്യ ഉണ്ടാകണമെന്ന് ഷാവേസ് ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ ഒഎന്‍ജിസിക്ക് വെനസ്വേലയില്‍ എണ്ണ പര്യവേക്ഷണത്തിന് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ ഉടന്‍തന്നെ പെട്രോളിയം മന്ത്രിയെ വിളിച്ച് അതിന്റെ സാധ്യതകള്‍ ആരായാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ചുരുങ്ങിയ വിലയ്ക്ക് ഇന്ത്യക്ക് എണ്ണ നല്‍കാനും ഷാവേസ് തയ്യാറായിരുന്നു. 2007ല്‍ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിച്ചുകഴിഞ്ഞ ഇന്ത്യന്‍ സര്‍ക്കാരിന് അതിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും കാരാട്ട് പറഞ്ഞു.
അമേരിക്കയുടെ പിന്നാമ്പുറമായിരുന്ന ലാറ്റിനമേരിക്കയില്‍ പരിവര്‍ത്തനത്തിന്റെ തുടക്കംകുറിച്ച നേതാവാണ് ഷാവേസെന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ദേവരാജന്‍, ആര്‍എസ്പി സെക്രട്ടറി അബനിറോയ്, ദ ഹിന്ദു എഡിറ്റര്‍ ഇന്‍ ചീഫ് സിദ്ധാര്‍ഥ് വരദരാജന്‍, വെനസ്വേല ഫ്രണ്ട്ഷിപ്പ് നേതാവ് അചിന്‍ വിനായക്, വെനസ്വേലന്‍ അംബാസഡര്‍ മി&ാറമവെ;ലേന സന്താന റമിരേസ്, ക്യൂബന്‍ അംബാസഡര്‍ ബെര്‍ലാഡോ കുടോസോസ എന്നിവരും സംസാരിച്ചു.
deshabhimani 180313
Subscribe to:
Post Comments (Atom)
No comments:
Post a Comment