Monday, March 18, 2013
വൈദ്യുതി ബോര്‍ഡ് ലാഭത്തില്‍ ഒന്നാമത്
വൈദ്യുതി ബോര്‍ഡിന്റെ കടക്കണക്കുകള്‍ കള്ളക്കണക്കുകളാണെന്നു പിന്നെയും തെളിവ്. ഇതു സംബന്ധിച്ച് സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ ബ്യൂറോ തയ്യാറാക്കി സംസ്ഥാനബജറ്റിനൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് ലാഭം കൊയ്യുന്ന ഒന്നാമത്തെ പൊതുമേഖലാ സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ് എന്ന കണക്കു പുറത്തുവരുന്നത്.
1700 കോടിയില്‍പരം രൂപയുടെ കറണ്ടുചാര്‍ജ് കുടിശ്ശിക പിരിച്ചെടുക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നിട്ടും 240.71 കോടിയില്‍പരം രൂപ ബോര്‍ഡ് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ടിന്റെ 284-ാം പേജില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ആമുഖത്തിലെ തകഢ -ാം പേജില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പത്തു പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാംസ്ഥാനവും വൈദ്യുതി ബോര്‍ഡിനാണെന്നു കാണാം. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തിന്റെ കുത്തകവ്യവസായസ്ഥാപനമായ കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിനു പോലും ആകെ 154 കോടിയുടെ ലാഭമേയുള്ളൂ. മൂന്നാംസ്ഥാനത്തുള്ള കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന് 80.91 കോടിയുടെ ലാഭവും. എന്നാല്‍ വൈദ്യുതി ബോര്‍ഡ് ലാഭമുണ്ടാക്കണമെന്ന നിയമ വ്യവസ്ഥയുള്ളതുകൊണ്ടാണ് ഇത്തരം ഒരു കണക്കു തയ്യാറാക്കിയതെന്ന് ബോര്‍ഡിന്റെ ന്യായീകരണം ഇത്തവണ വിവാദമാവുന്നു. കാരണം കള്ളക്കണക്കെഴുതി ലാഭം പെരുപ്പിച്ചുകാട്ടിയ ബോര്‍ഡ് നിയമലംഘനം നടത്തി ഉപഭോക്താക്കളെയും നിയമസഭയേയും തെറ്റിധരിപ്പിച്ചുവെന്ന വിവാദം പുതിയമാനങ്ങളിലേക്ക്.
നഷ്ടം കൊയ്യാന്‍ മാത്രം അറിയുന്ന കെ എസ് ആര്‍ ടി സി കഴിഞ്ഞ വര്‍ഷം വരുത്തിവച്ച നഷ്ടം 349.97 കോടി. കെടുകാര്യസ്ഥതയുടെ പര്യായമായി ജനത്തിന് കുടിവെള്ളം പോലും നിഷേധിക്കുന്ന ജലഅതോറിറ്റിയുടെ നഷ്ടം 251.99 കോടി.
അതേസമയം 89 സംസ്ഥാനപൊതുമേഖലാസ്ഥാപനങ്ങളില്‍ ലാഭത്തിന്റെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് വൈദ്യുതി ബോര്‍ഡാണെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖവിശദീകരണത്തിന്റെ തതതഢക -ാം പേജിലും വ്യക്തമായി പറയുമ്പോള്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മുമ്പില്‍ ബോര്‍ഡ് നിരന്തരം കള്ളക്കണക്കുകള്‍ സമര്‍പ്പിച്ചാണ് ജനങ്ങള്‍ക്ക് ഭീമമായ കറണ്ടു ചാര്‍ജ് വര്‍ധനയിലൂടെ ഇരുട്ടടി നല്‍കുന്നതെന്നും വ്യക്തം. ബോര്‍ഡ് സമര്‍പ്പിക്കുന്നത് കള്ളകണക്കുകളാണെന്നും അതിനാല്‍ കണക്കുനോക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കമ്മിഷന്‍ പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പിന്നെയും പിന്നെയും നഷ്ടക്കണക്കുകളുമായി കമ്മിഷനെ സമീപിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ യഥാര്‍ഥ ധനസ്ഥിതിയാണ് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
7847.68 കോടിയാണ് ബോര്‍ഡിന്റെ മൊത്തം ആസ്തി. അസംസ്‌ക്യതസാധനങ്ങള്‍, യന്ത്രസാമഗ്രികള്‍, മറ്റുപകരണങ്ങള്‍ എന്നിവയടക്കം ബോര്‍ഡിന്റെ സ്റ്റോറുകളിലുള്ള ആസ്തി മാത്രം 4682.26 കോടിയില്‍ പരം രൂപയ്ക്കുണ്ട്. ഇതടക്കം ആസ്തി 13314.80 കോടി രൂപ. കറണ്ടു കച്ചവടത്തിലൂടെയും മറ്റുമുള്ള മൊത്തം വരുമാനം 6411.37 കോടിയില്‍പരം രൂപ. ചെലവാകട്ടെ പലിശയടക്കം 6219.47 കോടി. മറ്റുചെലവുകളെല്ലാം തട്ടിക്കഴിച്ചാലും 240.71 കോടി രൂപ ലാഭമുള്ള ബോര്‍ഡാണ് നഷ്ടത്തില്‍ നീന്തിത്തുടിക്കുകയാണ് തങ്ങളെന്ന കള്ളക്കണക്കുകള്‍ ചമയ്ക്കുന്നത് ഹോബിയാക്കിയിരിക്കുന്നത്. 15.65 ശതമാനം പ്രസരണ നഷ്ടമുണ്ടായിട്ടുപോലും ഇത്രയും ലാഭമുണ്ടായി എന്ന കണക്കും ബോര്‍ഡ് മറച്ചുവയ്ക്കുന്നു.
വൈദ്യുതി ബോര്‍ഡ് 700 കോടിയില്‍ പരം രൂപയുടെ കറണ്ടുചാര്‍ജ് കുടിശ്ശിക വമ്പന്മാരില്‍ നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പിരിച്ചെടുക്കാത്തതിനെതിരെ ഹൈക്കോടതി മുമ്പാകെയുള്ള പൊതു താല്‍പര്യഹര്‍ജിയിന്മേലുള്ള വാദത്തിനിടയില്‍ ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ ഈ റിപ്പോര്‍ട്ടും ഹാജരാക്കുമെന്നറിയുന്നു. കറണ്ടുപാഴാകുന്നതുമൂലമുണ്ടാകുന്ന നഷ്ടവും കറണ്ടു ചാര്‍ജ് കുടിശ്ശികയും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുന്നുവെന്ന് ബജറ്റ് തലേന്ന് ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തികാവലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതും ശ്രദ്ധേയം.
(കെ രംഗനാഥ്) janayugom 190313
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment