Friday, September 13, 2013

‘നേര്‍രേഖ’ ഓണനാളില്‍ അട്ടപ്പാടിയില്‍

പാലക്കാട്: ‘നേര്‍രേഖ’ ഫേസ് ബുക്ക് കൂട്ടായ്മ അട്ടപ്പാടിയിലെ ഊരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഈ ഓണക്കാലം മാ റ്റിവെക്കുന്നു.

മദ്യപിക്കുന്ന ഗര്‍ഭിണികളുടെയും ആഹാരമുണ്ടായിട്ടും അത് കഴിക്കാതെ മരണത്തെ വരിക്കുന്നവരുടെയും നാട് എന്ന് ഭരണകര്‍ത്താക്കള്‍ അപഹസിക്കുന്ന അട്ടപ്പാടിയുടെ യാഥാര്‍ത്ഥ്യമറിഞ്ഞ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന പരിമിത സഹായങ്ങളുമായി ഒരു മാനുഷികദൗത്യം ഏറ്റെടുത്തിരിക്കുകയാണ് നേര്‍രേഖ എന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

നേര്‍രേഖ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക-രാഷ്ട്രീയ പ്രമുഖരെ സഹകരിപ്പിച്ച്  സെപ്തംബര്‍ 14ന് ശനിയാഴ്ച അട്ടപ്പാടി, പുതൂരിലെ പാലൂരില്‍ വെച്ചാണ് ‘ജീവിക്കാനുള്ള സമരത്തിന് ഐക്യദാര്‍ഡ്യം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണിക്ക് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ കെ.എസ് സലീഖ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍, യുവജന സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തിരഞ്ഞെടുത്ത ഊരുകളിലെ 180 ഓളം കുടുംബങ്ങള്‍ക്ക് ‘ഓണക്കിറ്റ്\' നല്‍കും. ഊരിലെ മുഴുവന്‍ ജനങ്ങളെയും ക്ഷണിച്ചു അവരോടൊപ്പം ഉച്ചഭക്ഷണവും തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും, വായനശാല നവീകരിക്കാനുള്ള ആലോചനാ യോഗങ്ങളും അതിന്റെ സാമ്പത്തിക സഹായ വിതരണവും സംഘടിപ്പിക്കും. കലാസാംസ്കാരിക പരിപാടികളോടെ വൈകിട്ടോടെ പരിപാടി അവസാനിക്കും.

കഴിഞ്ഞ വര്‍ഷത്തെ നേര്‍രേഖയുടെ ഓണാഘോഷം കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായ മുളിയാര്‍ ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്ക് യൂണിഫോം, സാമ്പത്തികസഹായം എന്നിവ നല്‍കി.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഓണ്‍ലൈന്‍ രംഗത്ത് സജീവമാണ് നേര്‍രേഖ (www.facebook.com/groups/nerrekha). നേര്‍രേഖ മാഗസിനും (www.nerrekha.com)
ഈ ഓണ ദിവസം നേര്‍രേഖ യോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അന്ന്  രാവിലെ 8 നു മുമ്പായി തന്നെ മണ്ണാര്‍ക്കാട് എത്തണം .  ബന്ധപ്പെടേണ്ട നമ്പര്‍ : 9846864009

No comments:

Post a Comment