കേന്ദ്രസര്‍ക്കാര്‍ നയംമൂലം ഔഷധവില കുതിക്കുന്നു. മേയില്‍ പ്രഖ്യാപിച്ചതും ജൂണില്‍ നിലവില്‍വന്നതുമായ ഔഷധ വില നിയന്ത്രണ ഉത്തരവില്‍ വിപണി അധിഷ്ഠിത വില സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെയാണിത്. കുത്തകകള്‍ക്കു മാത്രം സഹായകമായ നിയമത്തിനെതിരെ ഔഷധവ്യാപാര രംഗത്തടക്കം വന്‍ പ്രതിഷേധമുയര്‍ന്നു. ഉത്തരവ് വന്നശേഷം പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അവശ്യമരുന്നുകള്‍ക്ക് വില കുതിച്ചുകയറി. 10 ശതമാനത്തോളം വില ഒറ്റയടിക്ക് വര്‍ധിച്ച മരുന്നുകളുണ്ട്.
1995ലെ ഉത്തരവ് അനുസരിച്ച് നിര്‍മാണത്തിനുള്ള ചെലവിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്ന രീതിയാണ് നിലവിലിരുന്നത്. നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നിശ്ചിത ലാഭശതമാനം ഉള്‍ക്കൊള്ളിച്ചാണ് വില പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മേയ് 15ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതുക്കിയ ഉത്തരവില്‍ ഇതു മാറി. പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ വിപണിവില നിയന്ത്രിക്കുന്ന സംവിധാനമാക്കി മാറ്റി. ജീവന്‍രക്ഷാ പ്രാധാന്യമുള്ള 348 അവശ്യമരുന്നുകള്‍ക്ക് വിപണിയിലെ മൊത്തം വില്‍പ്പനയുടെ ഒരുശതമാനമെങ്കിലും മരുന്നുകളുടെ ശരാശരി വില കണക്കാക്കി വില നിശ്ചയിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് മരുന്നുവില ഉയര്‍ന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാനാണ് ഇതിലൂടെ അവസരം ഒരുങ്ങിയിരിക്കുന്നത്. വര്‍ഷാവര്‍ഷം മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി കൂടാതെത്തന്നെ മരുന്നുകമ്പനികള്‍ക്ക് വില കൂട്ടാനും അവസരമൊരുക്കി. കൂടാതെ അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വില നിശ്ചയിക്കാനുള്ള അവകാശവും കമ്പനികള്‍ക്കു നല്‍കി. ഇനി ഇന്ത്യയിലേക്കു വരുന്ന മറ്റു മരുന്നുകള്‍ക്കും ഇതേ രീതിയിലുള്ള വില നിയന്ത്രണമാകും ബാധകമാവുക. ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
(അഞ്ജുനാഥ്)
deshabhimani
No comments:
Post a Comment