Wednesday, January 1, 2014

സര്‍ക്കാര്‍ വീഴാതിരുന്നത് സരിത മൊഴിമാറ്റിയതിനാല്‍

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ മൊഴി യുഡിഎഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചതിനാലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് സരിതയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. കേസില്‍ നിന്നും രക്ഷിയ്ക്കാം എന്ന വാഗ്ദാനം നല്‍കിയാണ് മജിസ്ട്രേറ്റിനോട് സത്യം പറയുന്നതില്‍ നിന്നും സരിതയെ വിലക്കിയത്. യുഡിഎഫിലെ ഒരു ഉന്നതനാണ് ഇതിനായി ഇടപെട്ടതെന്നും സരിതയുടെ അമ്മ സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തി.

സരിത സത്യം പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നെന്നും സരിത സര്‍ക്കാരിനെ രക്ഷിക്കുകയാണ് ചെയ്തതെന്നും അമ്മ വ്യക്തമാക്കി. നേതാക്കള്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗിച്ച കാര്യം പറയാനാണ് കോടതിയില്‍ പോയത്. സരിതയെ ഉപയോഗിച്ച മന്ത്രിയുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും ഇനിയും സരിതയെ ജയിലില്‍ കിടത്തിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment