നിര്‍ദിഷ്ട കൊച്ചി-മംഗളൂരു-ബംഗളൂരു വാതകപൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തില്‍ അയ്യായിരത്തോളം ഏക്കര്‍ നെല്‍പ്പാടം തരിശായിമാറും. ഇതിന് യൂസേഴ്സ് ഫീ എന്ന നിലയില്‍ നാമമാത്ര തുകയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. രാജ്യത്തെ ഗ്യാസ്വിതരണം പൈപ്പ്ലൈന്‍വഴിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ വാതക പൈപ്പ്ലൈന്‍പദ്ധതി നടപ്പാക്കുന്നത്. ട്രങ്ക് പൈപ്പ്ലൈന്‍ നെറ്റ്വര്‍ക്കിന്റെ കേന്ദ്രമായി കര്‍ണാടകത്തെ മാറ്റി അഞ്ചുവര്‍ഷംകൊണ്ട് ഇത് പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യം. ഇതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ 70 ബില്യണ്‍ ഡോളര്‍ വിനിയോഗിക്കും. ദാബോളില്‍(മഹാരാഷ്ട്ര)നിന്ന് ബംഗളൂരുവിലേക്ക് 1,413 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ വലിക്കുന്ന പണി നടക്കുകയാണ്. 5,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കൊച്ചി-മംഗളൂരു-ബംഗളൂരു വാതക പൈപ്പ്ലൈന്‍പദ്ധതികൂടി പൂര്‍ത്തിയായാല്‍ ഇതിന്റെ രണ്ടാംഘട്ടവുമാകും.
കൊച്ചിയിലെ പുതുവൈപ്പിനില്‍നിന്ന് തുടങ്ങി എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട്വഴി മംഗലാപുരത്തേക്കും പാലക്കാട് ജില്ലയിലെ കൂറ്റനാട്ട്നിന്നു തിരിഞ്ഞ് ജില്ലയിലെ 17 പഞ്ചായത്തുകളിലൂടെ കടന്ന് കോയമ്പത്തൂര്‍ വഴി ബംഗളൂരുവിലേക്കും പോകുന്നതാണ് നിര്‍ദിഷ്ട പദ്ധതി. ഇതിന് 1,114 കിലോമീറ്റര്‍ നീളത്തില്‍ 20മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതില്‍ 74 ശതമാനവും കൃഷിഭൂമിയാണ്. ഏറ്റെടുക്കുന്ന സമയത്ത് ആ പ്രദേശത്ത് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ കാണിച്ച വിലയുടെ 10 ശതമാനം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. ഏറ്റെടുത്ത ഭൂമിയില്‍ വേരുപിടിക്കുന്ന ഒരുവിളകളും കൃഷി ചെയ്യാന്‍ പാടില്ല. നിര്‍മാണപ്രവൃത്തികളും വിലക്കിയിരിക്കുന്നു. നാലും അഞ്ചും സെന്റില്‍ വീട് വയ്ക്കാന്‍ തയ്യാറെടുത്തിരിക്കുന്ന സാധാരണക്കാരും വഴിയാധാരമാകും. പദ്ധതി നടത്തിപ്പവകാശം ബഹുരാഷ്ട്രകുത്തകകള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയുള്ളപ്പോള്‍ കൃഷിഭൂമിയുടെ നിയന്ത്രണംകൂടി അവരുടെ കൈകളിലേക്ക് അകപ്പെടുമെന്നും കര്‍ഷകര്‍ ഭയക്കുന്നു. കൃഷിഭൂമിയെയും ജനവാസമേഖലകളെയും ഒഴിവാക്കി കടല്‍ത്തീരം വഴിയോ വനഭൂമിയിലൂടെയോ പുഴയോരംവഴിയോ പൈപ്പ്ലൈന്‍ നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കര്‍ഷകരുടെ കണ്ണീര്‍ ഒഴിവാക്കാം.
സംരക്ഷണനിയമവും വനംനിയമവും ലംഘിച്ചാണ് പദ്ധതിക്ക് കേരളത്തിലെ നെല്‍പ്പാടം ഏറ്റെടുക്കുന്നത്. കൊച്ചി-കോയമ്പത്തൂര്‍ -കരൂര്‍ പെട്രോനെറ്റ് പദ്ധതിക്കായി 2002ല്‍ പാലക്കാട് ജില്ലയിലൂടെ 18മീറ്റര്‍ വീതിയില്‍ പൈപ്പ്ലൈന്‍ വലിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചി-മംഗളൂരു-ബംഗളൂരു പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ പുതുശേരി പഞ്ചായത്തില്‍ ഇതിനുസമീപം വീണ്ടും 20മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കും. ഫലത്തില്‍ 48 മീറ്റര്‍ വീതിയില്‍ കൃഷിഭൂമി നഷ്ടപ്പെടും.
(വേണു കെ ആലത്തൂര്‍)
deshabhimani 190312
നിര്‍ദിഷ്ട കൊച്ചി-മംഗളൂരു-ബംഗളൂരു വാതകപൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തില്‍ അയ്യായിരത്തോളം ഏക്കര്‍ നെല്‍പ്പാടം തരിശായിമാറും. ഇതിന് യൂസേഴ്സ് ഫീ എന്ന നിലയില്‍ നാമമാത്ര തുകയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.
ReplyDelete