Monday, March 19, 2012
കുമരകത്ത് പക്ഷികള്‍ കൂടണയും കാലം
കായലും കുയിലും കരിമീനും മാടിവിളിക്കുന്ന കുമരകത്ത് ഇപ്പോള്‍ പക്ഷികളുടെ പ്രജനനകാലം. കവണാറ്റിന്‍കരയിലെ പക്ഷിസങ്കേതത്തില്‍ ഇപ്പോള്‍ പക്ഷികളുടെ കൂടൊരുക്കല്‍ തകൃതി. ചായമുണ്ടി, പാതിരാകൊക്ക്, പെരുമുണ്ടി, ചേരക്കോഴി, കിന്നരി നീര്‍കാക്ക, ചെറിയ നീര്‍കാക്ക, ചിന്ന കൊക്ക് തുടങ്ങി പക്ഷികളിലെ കേമന്മാരെല്ലാം കൂടൊരുക്കിത്തുടങ്ങി. ഇവയടക്കം 11 തരം നീര്‍പക്ഷികള്‍ കൂടുകൂട്ടുന്ന കേരളത്തിലെ ഏറ്റവും വലിയ സ്ഥലമാണ് കുമരകം പക്ഷിസങ്കേതം. ജൂണ്‍ ആകുന്നതോടെ ഏകദേശം നാലായിരത്തിലധികം കൂടുകള്‍ കാണാനാകും.
ഫെബ്രുവരി മുതലാണ് നീര്‍പക്ഷികളുടെ കൂടൊരുക്കല്‍ . അടയിരുന്ന് മുട്ടവിരിയിച്ച് കുഞ്ഞുങ്ങള്‍ പറന്നുപോകുന്നതുവരെ തള്ളപ്പക്ഷിയെ കൂട്ടില്‍ കാണാം. ഇരതേടി കൊണ്ടുവരുന്ന ആണ്‍പക്ഷിയും അടുത്തുണ്ടാകും. പുല്ലുനിറഞ്ഞ ചതുപ്പില്‍ ചുള്ളിക്കമ്പുകൊണ്ട് കെട്ടിയ പതിനഞ്ചോളം കൂടുകളില്‍ ചായമുണ്ടികളാണ് വാസം. നീളമുള്ള മഞ്ഞച്ചുണ്ടും തലയില്‍ കറുപ്പുകലര്‍ന്ന നീണ്ട തൂവലും നീളമുള്ള കാലുകളുമാണ് ഇതിന്റെ പ്രത്യേകത. മുട്ടയിടുമ്പോള്‍ റോസ് കലര്‍ന്ന ചാരനിറത്തിലുള്ള തൂവല്‍ തലയില്‍ വരും. കാലുകള്‍ക്ക് മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. സാധാരണ പാടത്തും ജലാശയങ്ങളിലും ചതുപ്പിലും കാണുന്ന ഇവര്‍ മുട്ടവിരിയിക്കാന്‍ പക്ഷിസങ്കേതത്തില്‍ വരികയാണ് പതിവ്. ചെറുമത്സ്യങ്ങളും തവളയുമാണ് ആഹാരം.
സങ്കേതത്തിനുള്ളില്‍ 88തരം പക്ഷികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍ . അതിരാവിലെ മിക്കവാറും പക്ഷികളെ കാണാന്‍ കഴിയും. കാഴ്ചബംഗ്ലാവിലെ പോലെ പക്ഷികളെ കാണാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ വേണ്ട. രണ്ടു കി. മീറ്ററോളം നടക്കാനുണ്ട്. രാവിലെ ആറുമുതലാണ് പ്രവേശനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സങ്കേതം നവീകരിച്ച് മൂന്ന് വാച്ച് ടവറുകള്‍ സ്ഥാപിച്ചു. വിവരങ്ങള്‍ അറിയാന്‍ "ഇന്റര്‍പ്രട്ടേഷന്‍ സെന്ററും" ഒരുക്കി. 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
(സിബി ജോര്‍ജ്)
deshabhimani 190312
Subscribe to:
Post Comments (Atom)

ReplyDelete