കൊല്ലം: മെമുവിന്റെ സ്വീകരണച്ചടങ്ങിലേക്ക് എംഎല്‍എമാരെയും മേയറെയും ക്ഷണിച്ചില്ല. ഖദര്‍ധാരികളുടെ തള്ളിക്കയറ്റത്തില്‍ സ്വീകരണയോഗം കോണ്‍ഗ്രസ് മേളയായി. യോഗത്തില്‍ മെമുവിന്റെ പിതൃത്വം സ്വന്തം പേരിലാക്കാനുള്ള സ്ഥലം എംപിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ കൂടിയായപ്പോള്‍ സ്വീകരണയോഗം അരോചകമായി. മെമു യാഥാര്‍ഥ്യമാക്കാനും കൊല്ലം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും നിരന്തര ഇടപെടല്‍ നടത്തിയ എംഎല്‍എമാരായ പി കെ ഗുരുദാസന്‍ , എ എ അസീസ്, മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ സ്വീകരണച്ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്ന റെയില്‍വേ അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നു.
പി കെ ഗുരുദാസനാണ് കൊല്ലം കേന്ദ്രമായി മെമു സര്‍വീസ് എന്ന ആശയം ആദ്യമായി റെയില്‍വേയ്ക്കു മുന്നില്‍ അവതരിപ്പിച്ചത്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി കെ ഗുരുദാസന്റെ നേതൃത്വത്തിലാണ് മെമു സര്‍വീസ് ആരംഭിക്കണമെന്ന ആശയം ആദ്യമായി കൊല്ലത്തുകാരനായ റെയില്‍വേ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശിവദാസന്‍ മുമ്പാകെ വച്ചത്. സംസ്ഥാനത്ത് നടപ്പാക്കേണ്ട റെയില്‍വേ വികസനം സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ റെയില്‍വേ മന്ത്രി ലല്ലുപ്രസാദ് യാദവിന് നല്‍കിയ നിവേദനത്തില്‍ മെമുവും ഉള്‍പ്പെടുത്തി. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെമു ആരംഭിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് 2007ലെ റെയില്‍വേ ബജറ്റില്‍ മെമുവിനായി ഏഴുകോടി വകയിരുത്തി.
എന്നാല്‍ , യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ റെയില്‍വേബജറ്റില്‍ പ്രഖ്യാപിച്ചതാണ് മെമു എന്ന ധാരണ പരത്തുംവിധമാണ് എന്‍ പീതാംബരക്കുറുപ്പ് എംപി യോഗത്തില്‍ പ്രസംഗിച്ചത്. എറണാകുളത്ത് ഞായറാഴ്ച മെമുവിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതേ അവകാശവാദമാണ് ഉന്നയിച്ചത്. റെയില്‍വേ മന്ത്രിയോട് താന്‍ മെമുവിന്റെ കാര്യം പറഞ്ഞപ്പോള്‍ത്തന്നെ ബന്ധപ്പെട്ട പേപ്പറില്‍ ഒപ്പിട്ടുതന്നെന്നും എംപി തട്ടിവിട്ടു. തുടര്‍ന്നു സംസാരിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയും മെമുവിന്റെ അവകാശം സ്വന്തമാക്കാനാണ് ശ്രമിച്ചത്. അനുവദിച്ച രണ്ട് മെമുവില്‍ ഒന്ന് പീതാംബരക്കുറുപ്പിന് നല്‍കാനും കൊടിക്കുന്നില്‍ "ഔദാര്യം" കാട്ടി.
deshabhimani 190312
മെമുവിന്റെ സ്വീകരണച്ചടങ്ങിലേക്ക് എംഎല്‍എമാരെയും മേയറെയും ക്ഷണിച്ചില്ല. ഖദര്‍ധാരികളുടെ തള്ളിക്കയറ്റത്തില്‍ സ്വീകരണയോഗം കോണ്‍ഗ്രസ് മേളയായി. യോഗത്തില്‍ മെമുവിന്റെ പിതൃത്വം സ്വന്തം പേരിലാക്കാനുള്ള സ്ഥലം എംപിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ കൂടിയായപ്പോള്‍ സ്വീകരണയോഗം അരോചകമായി. മെമു യാഥാര്‍ഥ്യമാക്കാനും കൊല്ലം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും നിരന്തര ഇടപെടല്‍ നടത്തിയ എംഎല്‍എമാരായ പി കെ ഗുരുദാസന്‍ , എ എ അസീസ്, മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ സ്വീകരണച്ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്ന റെയില്‍വേ അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നു.
ReplyDelete