സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ചതായും പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. തൊഴിലില്ലാത്ത യുവജനങ്ങളോടുള്ള വെല്ലുവിളിയാണ് ബജറ്റിലെ നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഹൈടെക് കൃഷി രീതി വ്യാപകമാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലൂടെ ധനമന്ത്രി നടത്തി. സര്‍ക്കാറിന്റെ നെല്ലുസംഭരണം പാളിയത് മൂലം കുട്ടനാട്ടില്‍ 5 ലക്ഷം ക്വിന്റല്‍ നെല്ല് കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. മൂന്ന് നാളികേര ബയോപാര്‍ക്ക് സ്ഥാപിക്കും. ഇതിന് 15 കോടി നീക്കിവെക്കും. ശമ്പള-പെന്‍ഷന്‍ ചെലവുകള്‍ ക്രമാതീതമായി ഉയരുന്നതായി ബജറ്റ് വിലയിരുത്തി. 20,539 കോടിയാണ് ശമ്പളത്തിനും പെന്‍ഷനും ചെലവഴിക്കുന്നത്.
റവന്യൂ വരുമാനത്തില്‍ 19% വര്‍ദ്ധനവുണ്ടായി. റവന്യൂ കമ്മി 1.8%മായി കുറയ്ക്കേണ്ടതുണ്ട്. പദ്ധതിയിതര ചെലവ് 30% ഉയര്‍ന്നു. ആഗോള പ്രതിസന്ധി നേരിടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കൊച്ചിമെട്രോയ്ക്ക് 150 കോടിയും തിരുവനന്തപുരം-കാസര്‍കോട് അതിവേഗ പാതയ്ക്ക് 50 കോടിയും അനുവദിച്ചു. കോഴിക്കോട് മോണോ റെയിലിന് 20 കോടിയും വിഴിഞ്ഞം തുറമുഖ വികസനത്തിന് 224 കോടിയും വകയിരുത്തി. റോഡ് നികുതി വര്‍ദ്ധിപ്പിച്ചു. സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി വാഹനത്തിന്റെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലാക്കും. പുകയില ഉല്‍പ്പന്നങ്ങള്‍ , വിദേശമദ്യം, പാന്‍മസാലകള്‍ , പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയ്ക്ക് വില കൂടും. തുണി, ബാഗുകള്‍ , കാലിത്തീറ്റ, ചുക്ക്കാപ്പിപ്പൊടി, എണ്ണ, മൈദ, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുറയും. ഉഴുന്ന്, പയര്‍വര്‍ഗങ്ങള്‍ , കടല, വറ്റല്‍മുളക് എന്നിവയുടെ നികുതി ഒരു ശതമാനമായി കുറച്ചു.
മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഉറവിട മാലിന്യപദ്ധതി നടപ്പാക്കും. ഇതിനായി 100 കോടി നീക്കിവെയ്ക്കും. കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. ഇതിനായി 100 കോടി നീക്കിവെയ്ക്കും. ഇടുക്കിയിലും വയനാട്ടലും വിമാനത്താവള സാധ്യതാപഠനം നടത്തും. ഇതിനായി 50 ലക്ഷം നീക്കിവെക്കും. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500 രൂപയാക്കി വര്‍ധിപ്പിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി. ഇതിനായി ഒരു കോടി രൂപ അനുവദിച്ചു.
ആമ്പല്ലൂര്‍ ഇലട്രോണിക് പാര്‍ക്കിന് 20 കോടി. വികലാം-വാര്‍ദ്ധക്യ പെന്‍ഷന്‍ കൂട്ടി. കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി. വിമാനത്താവളമില്ലാത്ത ജില്ലകളില്‍ എയര്‍ സ്ട്രിപ്പുകള്‍ . വിധവകളായ സ്ത്രീകളുടെ പെണ്‍മക്കളുടെ വിവാഹ സഹായം 20,000 രൂപയാക്കി. തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ സഹായം. മലയോര വികസനത്തിന് 10 കോടി അനുവദിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി. വയനാട്-പൂക്കോട് വെറ്റിനറി സര്‍വകലാശാലയ്ക്ക് 40 കോടി. മത്സ്യസമൃദ്ധി പദ്ധതിയ്ക്ക് 13 കോടി. തീരദേശ റോഡ് വികസനത്തിന് 55 കോടി. കുട്ടനാട് പാക്കേജ് വികസനത്തിന് 165 കോടി. കയര്‍ കേരള 2012ന് 2 കോടി. മലപ്പുറത്ത് എഡ്യുഹെല്‍ത്ത് സിറ്റി തുടങ്ങു.
കൈത്തറി മേഖലയ്ക്ക് 76 കോടി. കടല്‍ സുരക്ഷാപദ്ധതിയ്ക്ക് 2 കോടി. കപ്പല്‍ ഗതാഗത നയം രൂപവല്‍ക്കരിക്കും. പത്തനംതിട്ട കോന്നിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ തുടങ്ങും. കെഎസ്ആര്‍ടിസിയ്ക്ക് പുനരുജ്ജീവന പദ്ധതി. കെഎസ്ആര്‍ടിസി സ്റ്റാന്റുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന. വയനാട് ചുരം സമാന്തര ബൈപ്പാസിന് 5 കോടി. ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമാക്കി. പാലക്കാട് അക്ഷയപാത്ര പദ്ധതിയ്ക്ക് 153 കോടി. കിന്‍ഫ്രയ്ക്ക് 100 കോടി. 524 കോടിരൂപ കെഎസ്ഇബിയ്ക്ക് നല്‍കും. അഞ്ച് ചെറു ജലവൈദ്യുത പദ്ധതികള്‍ . കേരളത്തിന്റെ ഉന്നതവിദ്യാഭ്യസമേഖല ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്കരിക്കും.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ; തലസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധം
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ പ്രകടനവുമായി നിയമസഭാ മന്ദിരത്തിനടുത്തേക്ക് നീങ്ങിയ പ്രവര്‍ത്തകരെ നിയമസഭാ മന്ദിരത്തിനടുത്ത് തടഞ്ഞ പൊലീസ് സംഘം പ്രകോപനമില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പൊലീസ് സംഘത്തെയാണ് സര്‍ക്കാര്‍ അണിനിരത്തിയത്.
എഐവൈഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പെന്‍ഷന്‍പ്രായം കൂട്ടിയ സര്‍ക്കാര്‍ നടപടി യുവജനങ്ങളോടുള്ള സമരപ്രഖ്യാപനമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, എഐവൈഎഫ് നേതാവ് വി എസ് സുനില്‍കുമാര്‍ എംഎല്‍എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
യുവജനതാല്‍പര്യത്തിനെതിരായ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ യുവജനപ്രതിഷേധം ഉയര്‍ന്നുവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവജനതയെ വഞ്ചിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്നാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിലൂടെ തെളിഞ്ഞതെന്നും നേതാക്കള്‍ പറഞ്ഞു.
വാഹനങ്ങള്‍ , വിദേശമദ്യം വില കൂടും
കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥന ബജറ്റിലും വാഹനങ്ങളുടെ നികുതി ഉയര്‍ത്തി. 5 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 6%വും 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 8%വും 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10%വും 15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 15%വുമാണ് പുതിയ നികുതി.ബീഡി ഒഴികെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി 12.5%ത്തില്‍ നിന്ന് 15%മാക്കി. വിദേശ മദ്യത്തിന്റെ നികുതിയും കൂട്ടി. പാന്‍മസാലകള്‍ , പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയ്ക്കും വില കൂടും.
തുണി, ബാഗുകള്‍ , കാലിത്തീറ്റ, ചുക്ക്കാപ്പിപ്പൊടി, എണ്ണ, മൈദ, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുറയും. ഉഴുന്ന്, പയര്‍വര്‍ഗങ്ങള്‍ , കടല, വറ്റല്‍മുളക് എന്നിവയുടെ നികുതി ഒരു ശതമാനമായി കുറച്ചു. തേനീച്ചപ്പൊടി, ആശുപത്രിയില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ , ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റ്, വാല്‍വ് എന്നിവയുടെ വിലയും കുറയും.
ബജറ്റ് ചോര്‍ന്നത് സര്‍ക്കാര്‍ അന്വേഷിക്കമെന്ന് സ്പീക്കര്‍
സംസ്ഥാന ബജറ്റ് ചോര്‍ന്നതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പീക്കര്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. പെന്‍ഷന്‍ പ്രായ ഏകീകരണം നീക്കുന്നതും പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തുന്ന നിര്‍ദ്ദേശവുമടക്കം ബജറ്റിലെ പല നിര്‍ദ്ദേശങ്ങളും തിങ്കളാഴ്ചത്തെ മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ബജറ്റ് അവതരണത്തിന് മുന്‍പ് തന്നെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബജറ്റ് ചോര്‍ന്നിട്ടുണ്ടെന്നകാര്യം പറഞ്ഞിരുന്നു. ബജറ്റ് അവതരണത്തതിന് ശേഷം പ്രതിപക്ഷനേതാവിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.പെന്‍ഷന്‍ പ്രായം കൂട്ടിയതിലൂടെ ധനമന്ത്രി യുവജനങ്ങളുടെ ആരാച്ചാരായി മാറിയതായി പ്രതിപക്ഷം ആരോപിച്ചു.
ബജറ്റ് അവതരണം പുരോഗമിക്കവെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ മംഗളം പത്രത്തിലുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപപങ്ങള്‍ ശരിവെക്കുന്നതായിരുന്നു കെ എം മാണിയുടെ പത്താം ബജറ്റ്.
deshabhimani news
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ചതായും പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. തൊഴിലില്ലാത്ത യുവജനങ്ങളോടുള്ള വെല്ലുവിളിയാണ് ബജറ്റിലെ നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഹൈടെക് കൃഷി രീതി വ്യാപകമാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലൂടെ ധനമന്ത്രി നടത്തി. സര്‍ക്കാറിന്റെ നെല്ലുസംഭരണം പാളിയത് മൂലം കുട്ടനാട്ടില്‍ 5 ലക്ഷം ക്വിന്റല്‍ നെല്ല് കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. മൂന്ന് നാളികേര ബയോപാര്‍ക്ക് സ്ഥാപിക്കും. ഇതിന് 15 കോടി നീക്കിവെക്കും. ശമ്പള-പെന്‍ഷന്‍ ചെലവുകള്‍ ക്രമാതീതമായി ഉയരുന്നതായി ബജറ്റ് വിലയിരുത്തി. 20,539 കോടിയാണ് ശമ്പളത്തിനും പെന്‍ഷനും ചെലവഴിക്കുന്നത്.
ReplyDelete