തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുലക്ഷം രൂപയെങ്കിലും സാമൂഹ്യ സുരക്ഷാ മിഷന് (സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍) നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. സാമ്പത്തികവര്‍ഷം അവസാനിക്കാനിരിക്കെയാണ് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇങ്ങനെ 15 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യം. അതാത് ജില്ലാപഞ്ചായത്തുകള്‍ക്കാണ് ഇതിന്റെ മേല്‍നോട്ടം. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഒന്നരക്കോടി രൂപ 23ന് കൈമാറാന്‍ ധാരണയായി. നിരവധി ആശ്വാസപദ്ധതികള്‍ നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാ മിഷന് ഫണ്ടില്ലാത്ത പ്രശ്നം ഇതിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്ലാന്‍ ഫണ്ടിന്റെ അമ്പതുശതമാനംപോലും ചെലവഴിക്കാനായിട്ടില്ല. ആറുമാസം വൈകിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് "കില" സാങ്കേതിക അനുമതി നല്‍കിയത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കൂടിയായതോടെ സാമ്പത്തികവര്‍ഷത്തിലെ അവസാനത്തിലുമെത്തി. മിഷന് പണം കണ്ടെത്താന്‍ എട്ടുമാസം മുമ്പ് വിവിധ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നെങ്കിലും അതുവഴി ഉദ്ദേശിച്ച തുക സമാഹരിക്കാനായിട്ടില്ല. ഫെബ്രുവരിയില്‍ കോളേജുകള്‍ വഴിയും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വഴിയും പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് എത്തിക്കാന്‍ ശ്രമിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമായി 35 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ജൂണോടെ സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും പണം സമാഹരിക്കും. "കാരുണ്യത്തിന്റെ കൈനീട്ടം" എന്ന പേരില്‍ 10,50,100 രൂപയുടെ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. മെഡിക്കല്‍ കോളേജുമായി സഹകരിച്ച് നടപ്പാക്കുന്ന ചികിത്സാപദ്ധതിയായ താലോലം, കിടപ്പിലായ രോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം, അവിവാഹിതരായ അമ്മമാര്‍ക്കുള്ള സ്നേഹസ്പര്‍ശം, എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കുള്ള സ്നേഹ സാന്ത്വനം തുടങ്ങി വിവിധ പദ്ധതികള്‍ സാമൂഹ്യസുരക്ഷാ മിഷന്‍ വഴിയാണ് നടപ്പാക്കുന്നത്. പ്രായമായവര്‍ക്കുള്ള ചികിത്സാപദ്ധതിയായ വയോമിത്ര ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന് സര്‍ക്കാര്‍ പണം നീക്കിവച്ചിട്ടില്ല. ഇതും നടപ്പാക്കേണ്ടത് സാമൂഹ്യ സുരക്ഷാമിഷനാണ്.
deshabhimani 190312

ReplyDelete