Monday, March 19, 2012

മുസ്ലീം ലീഗ് അക്രമി സംഘമായി മാറി: പിണറായി

മുസ്ലീം ലീഗ് അക്രമി സംഘമായി മാറിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാപാര്‍ക്കില്‍ സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് അക്രമികള്‍ സ്വന്തം പാര്‍ട്ടി നേതാക്കളെ തന്നെ ആക്രമിക്കുകയാണ്. കാസര്‍കോട് ലീഗ് സമ്മേളനത്തില്‍ അക്രമികളുടെ അഴിഞ്ഞാട്ടം ജനം കണ്ടതാണ്. നേതാക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് തന്നെ വലയം തീര്‍ക്കേണ്ട അവസ്ഥയാണ് ലീഗിനുള്ളത്. തന്റെ വീട്ടിലേക്കല്ല പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തേണ്ടതെന്ന് കോഴിക്കോട് ലീഗ് നേതാവ് പി കെ കെ ബാവയ്ക്ക് പറയേണ്ടിവന്നു.

ഭരണമുണ്ടെങ്കില്‍ ലീഗ് എന്തും കാട്ടുന്ന അവസ്ഥയുണ്ടാക്കുന്നു. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീട് കയറി അക്രമണം നടത്തുന്നു. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഒന്നുരണ്ടു മാധ്യമങ്ങളെ മുന്‍നിര്‍ത്തി സിപിഐ എമ്മിനെതിരായി കഥകള്‍ കെട്ടിച്ചമച്ചു. സിപിഐ എം ജനങ്ങളുടെ വിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കോടതിയല്ല. അക്രമികള്‍ എന്നും സുരക്ഷിതരായിരിക്കും എന്ന തോന്നല്‍ ലീഗിന് വേണ്ട. അതിനെ നേരിടുന്നതിനുള്ള ശേഷി സിപിഐ എമ്മിനുണ്ട്. കാസര്‍കോടും കണ്ണൂരും മുസ്ലീം ലീഗിന്റെ അഹന്തയാണ് വെളിപ്പെടുന്നതെന്നും ഇതിനെ അംഗീകരിക്കുകയാണ് ഭരണക്കാരെന്നും പിണറായി പറഞ്ഞു.

നവകേരള ശില്‍പ്പി ഇഎംഎസിന്റെ അനുസ്മരണം നാടെങ്ങും അരങ്ങേറി. നിയമസഭ പാര്‍ക്കിലെ ഇഎംഎസ് പ്രതിമയില്‍ നടത്തിയ പുഷ്പാര്‍ച്ചനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , എംഎല്‍എമാരായ ടി എം തോമസ് ഐസക്ക്, എ കെ ബാലന്‍ , ആനത്തലവട്ടം ആനന്ദന്‍ , പി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് അനുസ്മരണ യോഗം നടന്നു.

deshabhimani news

1 comment:

  1. മുസ്ലീം ലീഗ് അക്രമി സംഘമായി മാറിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാപാര്‍ക്കില്‍ സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് അക്രമികള്‍ സ്വന്തം പാര്‍ട്ടി നേതാക്കളെ തന്നെ ആക്രമിക്കുകയാണ്. കാസര്‍കോട് ലീഗ് സമ്മേളനത്തില്‍ അക്രമികളുടെ അഴിഞ്ഞാട്ടം ജനം കണ്ടതാണ്. നേതാക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് തന്നെ വലയം തീര്‍ക്കേണ്ട അവസ്ഥയാണ് ലീഗിനുള്ളത്. തന്റെ വീട്ടിലേക്കല്ല പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തേണ്ടതെന്ന് കോഴിക്കോട് ലീഗ് നേതാവ് പി കെ കെ ബാവയ്ക്ക് പറയേണ്ടിവന്നു.

    ReplyDelete