40 ലക്ഷം ജീവനുവേണ്ടി പെരിയാര്‍ തീരനിവാസികള്‍ നെഞ്ചോട് ചേര്‍ത്ത സമരം ഏഴാം വയസിലേയ്ക്ക് കടക്കുന്നു. 2006 മാര്‍ച്ച് മൂന്നിനാണ് ഉപ്പുതറയില്‍ വെച്ച് സമരസമിതി രൂപികരിച്ചത്. 2006 ഡിസംബര്‍ 25 മുതലാണ് അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. റിലേ ഉപവാസ സമരം ഇപ്പോള്‍ 1895 ദിവസം പിന്നിട്ടു. നാടും നാട്ടാരം ഏറ്റെടുത്ത സമരം മുല്ലപ്പെരിയാറ്റിലെ ഒരു ജനതയുടെ അതീജിവന സമരം കൂടിയാണ്. കഴിഞ്ഞ കാലങ്ങളില്‍ നാനാഭാഗത്ത് നിന്നും ജാതിമത ഭേദമെന്യേ ലക്ഷകണക്കിന് ജനങ്ങളാണ് സമരത്തിന് പിന്തുണയുമായി ചപ്പാത്ത് സമരപന്തലില്‍ എത്തിയത്. സൂര്‍ക്കിയുള്‍പെടെയുള്ള പരിശേധനകള്‍ അണക്കെട്ടിെന്‍റ ബലക്ഷയം കൂടുതല്‍ വ്യക്തമാക്കുമ്പോഴും ഉന്നതാധികാരസമിതിയുടെ കാലാവധി വീണ്ടും നീട്ടുകയാണ് ചെയ്തത്. ഒരു ജനതയുടെ അതിജീവന പേരാട്ടം ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പ്രതിക്ഷേതാര്‍ഹമാണെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. വരും നാളുകളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം ആറാം വാര്‍ഷികത്തോടുനുബന്ധിച്ച് മൂന്നിന് പകല്‍ മൂന്നിന് കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രധാന പ്രവര്‍ത്തകരുടെ കൂട്ടായ്മ നടക്കും. വൈകുന്നേരം നാലിന് ഉപ്പുതറയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം നടക്കും. തുടര്‍ന്ന് നടക്കുന്ന പെതുസമ്മേളനത്തില്‍ എംഎല്‍എമാര്‍ , സാമൂഹിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ഷികത്തോടനുബന്ധിച്ച് സമരത്തിന്റെ നാള്‍വഴികള്‍ ചിത്രീകരിക്കുന്ന പി എസ് രാജന്‍ ശ്രീനിലയം, ഹിമാരാജന്‍ എന്നിവരുടെ ഫോട്ടോപ്രദര്‍ശനവും നടക്കും
deshabhimani 010312
40 ലക്ഷം ജീവനുവേണ്ടി പെരിയാര്‍ തീരനിവാസികള്‍ നെഞ്ചോട് ചേര്‍ത്ത സമരം ഏഴാം വയസിലേയ്ക്ക് കടക്കുന്നു. 2006 മാര്‍ച്ച് മൂന്നിനാണ് ഉപ്പുതറയില്‍ വെച്ച് സമരസമിതി രൂപികരിച്ചത്. 2006 ഡിസംബര്‍ 25 മുതലാണ് അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. റിലേ ഉപവാസ സമരം ഇപ്പോള്‍ 1895 ദിവസം പിന്നിട്ടു. നാടും നാട്ടാരം ഏറ്റെടുത്ത സമരം മുല്ലപ്പെരിയാറ്റിലെ ഒരു ജനതയുടെ അതീജിവന സമരം കൂടിയാണ്.
ReplyDelete