മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. മുല്ലപ്പെരിയാര്‍ ഡാമിന് താഴെ സംരക്ഷണ അണക്കെട്ട് നിര്‍മിച്ചാല്‍ മതിയെന്ന നിലപാടിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ മാറുന്നത്. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം പുറത്തുവന്നത്. സംരക്ഷണ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി 50 കോടി വകയിരുത്തുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിലവിലുള്ള ഡാമിന് 1300 അടി താഴെയാണ് സംരക്ഷണ ഡാം നിര്‍മിക്കുക. അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ അഞ്ച് ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന അതീവ ഗുരുതരവും സ്ഫോടനാത്മകവുമായ ഒരു പ്രശ്നമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.
തകര്‍ച്ചയിലായ മുല്ലപ്പെരിയാര്‍ ഡാമിനു പകരം പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യം കേരളം ഉയര്‍ത്തിയ നാള്‍മുതല്‍ അത് സാധ്യമല്ലെന്നും സംരക്ഷണ അണക്കെട്ട് ആകാമെന്നുമായിരുന്നു തമിഴ്നാടിന്റെ നിലപാട്. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പു വരുത്താന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. എന്നാല്‍ , ഈ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണ് കെ എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ നിലപാട് ഈ നിയമസഭാ സമ്മേളനത്തില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി പ്രകടിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മന്ത്രി പി ജെ ജോസഫ് ഇവരുടെ നിലപാടിന് സഭയില്‍തന്നെ തിരിച്ചടി നല്‍കിയിരുന്നു. മാണി ബജറ്റ് പ്രഖ്യാപനം നടത്തുമ്പോള്‍ പി ജെ ജോസഫ് സഭയിലുണ്ടായിരുന്നു.
deshabhimani 200312

ReplyDelete