കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ തനിനിറം പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുറത്തുവന്നു. എന്‍റിക്ക ലെക്സി കപ്പല്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ഇദ്ദേഹത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇറ്റാലിയന്‍ അനുകൂലനിലപാടാണ് പുറത്തുവന്നത്. കൊച്ചി പുറങ്കടലില്‍ നങ്കൂരമിട്ട കപ്പലിലെ പരിശോധനകള്‍ പൂര്‍ത്തിയായെന്നു പറഞ്ഞാണ് കപ്പല്‍ വിട്ടുനല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞത്.
എന്നാല്‍ , കപ്പലിന്റെ വോയേജ് ഡാറ്റ റെക്കോര്‍ഡറില്‍ (വിഡിആര്‍) നിന്നുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇത് കേടുവരുത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. വിഡിആറില്‍നിന്നുള്ള വിവരങ്ങള്‍ കേസില്‍ പ്രധാന തെളിവാകുമായിരുന്നു. വെടിവയ്പു നടക്കുമ്പോള്‍ കപ്പലിന്റെ സ്ഥാനം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇതില്‍നിന്ന് ലഭിക്കും. വിഡിആര്‍ നശിപ്പിച്ചതൊന്നും പരിഗണിക്കാതെയാണ് കപ്പല്‍ വിട്ടുകൊടുക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നത്. കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലിയെ കേസില്‍ പ്രതിചേര്‍ക്കാമെന്ന് മാരിടൈം വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കടല്‍ക്കൊള്ള വ്യാപകമായതോടെ ചരക്കുകപ്പലുകളില്‍ ഓരോ രാജ്യവും സ്വന്തം നിയമം അനുസരിച്ച് ആയുധധാരികളായ കാവല്‍ ഭടന്മാരെ നിയമിച്ചുതുടങ്ങി. എന്നാല്‍ , മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള കടലിലേക്കു പ്രവേശിക്കുമ്പോള്‍ ആയുധങ്ങള്‍ ക്യാപ്റ്റന്റെ കസ്റ്റഡിയിലെ ലോക്കറില്‍ പൂട്ടി സൂക്ഷിക്കേണ്ടതാണ്. ഇത് എന്‍റിക്കാ ലെക്സിയില്‍ ചെയ്തിട്ടില്ല. അതിനാല്‍ ക്യാപ്റ്റനെ കേസില്‍ പ്രതി ചേര്‍ക്കാം. എന്നാല്‍ , ഇതിനായി ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അറസ്റ്റിലായ സൈനികരെയും കപ്പലും വിട്ടുകിട്ടുന്നതിലുള്ള പ്രശ്നം കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണെന്നും സോണിയാഗാന്ധിയുടെ പാര്‍ടിയും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലാണ് ഇവിടെ മത്സരമെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി നേരത്തേ പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇറ്റലിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞത് വന്‍ വിവാദത്തിനും വഴിവച്ചിരുന്നു.
ഇറ്റാലിയന്‍ മന്ത്രിയുടെ പ്രസ്താവന ശരിവയ്ക്കുന്നതാണ് ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ പ്രസ്താവന. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയല്ലാതെ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് ഇറ്റലിക്ക് അനുകൂലമായ തീരുമാനം എടുക്കാനാവില്ല. ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ പ്രഖ്യാപനം ഇറ്റാലിയന്‍ കപ്പല്‍ കമ്പനി അധികൃതര്‍ക്ക് കൂടുതല്‍ അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ കപ്പല്‍ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച് കപ്പല്‍ കമ്പനി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ , കപ്പല്‍ വിട്ടുതരാന്‍ തയ്യാറാണെന്ന പ്രഖ്യാപനം വന്നതോടെ കപ്പല്‍ കമ്പനി വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് സൂചന. കേസില്‍ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് (എംഎംഡി) ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലാണ്. ഇവയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷമേ കപ്പല്‍ ജീവനക്കാരെ വീണ്ടും ചോദ്യംചെയ്യൂ.
(അഞ്ജുനാഥ്)
deshabhimani 200312

ReplyDelete