നേരത്തേ നിരവധി മന്ത്രാലയങ്ങളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ശക്തമായ എതിര്‍പ്പ് കാരണം ഓഹരി തിരിച്ചുവാങ്ങല്‍ നയം മരവിപ്പിച്ചിരുന്നു. ഇപ്പോള്‍ ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരി തിരിച്ചുവാങ്ങല്‍ നയം നടപ്പാക്കുന്നത്. കോള്‍ ഇന്ത്യ, എന്‍ടിപിസി, ഒഎന്‍ജിസി തുടങ്ങി 12 സുപ്രധാന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ അതിവേഗം വിറ്റഴിക്കാന്‍ ഇത് സഹായിക്കും. ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ അധികധനം ഉപയോഗിച്ചായിരിക്കും സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങുക. 12 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികധനമായ 1.8 ലക്ഷം കോടി രൂപയില്‍ വലിയൊരു ഭാഗം ഇങ്ങനെ കേന്ദ്രസര്‍ക്കാരിന് ഉപയോഗിക്കാനായി കിട്ടും. അധികധനമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിപണിയില്‍ ഇടപെട്ട് ഓഹരികള്‍ വിറ്റഴിക്കാനും വാങ്ങാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. ഹിന്ദുസ്ഥാന്‍ സിങ്ക്, ബാല്‍കോ എന്നീ പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ 16,000 കോടി രൂപയ്ക്ക് സ്റ്റെര്‍ലൈറ്റ് കമ്പനി സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. വേദാന്ത ഗ്രൂപ്പിന്റെ സ്ഥാപനമാണ് സ്റ്റെര്‍ലൈറ്റ് കമ്പനി. ഓഹരി വാങ്ങലിന്റെ നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ബാല്‍കോയില്‍ 49 ശതമാനവും ഹിന്ദുസ്ഥാന്‍ സിങ്കില്‍ 29.54 ശതമാനവുമാണ് കേന്ദ്രസര്‍ക്കാരിന്റെ ഓഹരി.
പ്രതിഷേധാര്‍ഹം: സിഐടിയു
ഓഹരി വിറ്റഴിക്കല്‍ അടക്കമുള്ള ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നടത്തിയ പൊതുപണിമുടക്കില്‍ ഉയര്‍ന്ന ശക്തമായ വികാരത്തെ അവഗണിച്ച് ഓഹരി വിറ്റഴിക്കലുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍ സെനും പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ലക്ഷത്തിലധികം കോടി രൂപ കരുതല്‍ ധനവും പ്രതിവര്‍ഷം 18,000 കോടി രൂപ ലാഭവുമുള്ള ഒഎന്‍ജിസിയുടെ അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം ധിക്കാരപരമാണ്. മൂന്നുലക്ഷം കോടി രൂപയുടെ നികുതി കുടിശ്ശിക കോര്‍പറേറ്റുകളില്‍നിന്നും വ്യക്തികളില്‍നിന്നും പിരിച്ചെടുക്കുന്നതിനുപകരം കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാനൊരുങ്ങുകയാണ് സര്‍ക്കാര്‍ . തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി ഉയര്‍ത്തിയ ആവശ്യങ്ങളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തൊഴിലാളികളോട് സിഐടിയു പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 020312
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ കൂടുതല്‍ തീവ്രമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചു. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാരിനുള്ള ഓഹരി അവയെക്കൊണ്ട് തിരിച്ചുവാങ്ങിപ്പിക്കാന് കേന്ദ്രസര്‍ക്കാര്‍ അനുവാദംനല്കി. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തതെന്ന് ഘനവ്യവസായമന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതേസമയം, ഒഎന്‍ജിസിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരികളില്‍ അഞ്ചു ശതമാനം വിറ്റഴിക്കാനുള്ള തീരുമാനപ്രകാരം ആദ്യദിന വിറ്റഴിക്കലില്‍ 8500 കോടി വിലവരുന്ന 29.22 കോടി ഓഹരികള്‍ വിറ്റഴിച്ചു. 12,000 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ മൂന്നില്‍ രണ്ടുഭാഗം മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ. രാസവളം സബ്സിഡി വീണ്ടും വെട്ടിക്കുറച്ചതും ഓഹരി വിറ്റഴിക്കല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതും വഴി പൊതുനിക്ഷേപത്തിലും പൊതുചെലവിലും വലിയ കുറവുവരുത്തി കമ്മി കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ReplyDelete