മുഖ്യമന്ത്രിയും സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും വിവിധ അന്വേഷണങ്ങളെ നേരിടുന്നതായി സി ദിവാകരന്റെ ചോദ്യത്തിനുത്തരമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, സി എന്‍ ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എം കെ മുനീര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഇതില്‍ അടൂര്‍ പ്രകാശ്, എം കെ മുനീറും വിജിലന്‍സ് കേസില്‍ നിന്ന് ജാമ്യം നേടിയവരാണ്.
നിലവില്‍ സര്‍ക്കാര്‍ വകുപ്പിലെ 738 ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രതിപട്ടികയില്‍പ്പെട്ടവര്‍ സര്‍ക്കാരിന്റെ ഭാഗമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കോടതി വിധി വരുന്നതു വരെ സര്‍വീസില്‍ തുടരുന്നതിന് ഇവര്‍ക്ക് നിയമ തടസമില്ല. നിലവിലുളള സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷന് പരിഗണിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വ്യവസ്ഥയില്ല. അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തില്‍ മാത്രമേ പ്രതിപട്ടികയില്‍ ഉള്ളവര്‍ ആരൊക്കെയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇ പി ജയരാജന്‍, കെ കെ ലതിക, ബി സത്യന്‍, എ എം ആരിഫ്, എന്നിവരെ മന്ത്രി അറിയിച്ചു.
സ്ത്രീകള്‍ക്ക് എതിരായ അക്രമം സംബന്ധിച്ച് 14193 കേസുകളും കുട്ടികള്‍ക്ക് എതിരായ അക്രമം സംബന്ധിച്ച് 148497 കേസുകളും രജിസ്റ്റര്‍ ചെയ്തതായി മുല്ലക്കര രത്‌നാകരനെ മുഖ്യമന്ത്രി അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 449 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് പെണ്‍കുട്ടികള്‍ മരിച്ചു. 595 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപെട്ട് കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് -65. എറ്റവും കുറവ് വയനാടും - ഏഴ്.
ക്രമിനല്‍ കേസില്‍ പ്രതികളായ 209 പേര്‍ ഇപ്പോഴും പൊലീസ് സര്‍വ്വീസില്‍ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതില്‍ ഒരാള്‍ക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സമ്മതപത്രം സര്‍ക്കാര്‍ നല്‍കിയെന്നും എം എ ബേബിയുടെ ചോദ്യത്തിന് മറുപടി നല്‍കി.
janayugom 210312

ReplyDelete