സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് കണ്ണൂരിലാണെന്ന് ഡോ. ബലരാമന്‍ പറഞ്ഞു. നേഴ്സുമാര്‍ക്ക് അര്‍ഹമായ ശമ്പളം ലഭിക്കുന്നില്ല. കൂലിപ്പണിക്കാര്‍ക്ക് ലഭിക്കുന്നതിലും താഴെയാണ് നല്‍കുന്നത്. രേഖകളിലുള്ളത് നല്‍കുന്നില്ല. മിനിമം വേജസും നടപ്പാക്കുന്നില്ല. അധികസമയം ജോലിയെടുപ്പിക്കുകയും ചെയ്യുന്നു. പരിശീലന കാലയളവെന്ന പേരില്‍ 3000 രൂപയാണ് നല്‍കുന്നത്. സ്റ്റാഫ് നേഴ്സുമാര്‍ക്ക് 5000 രൂപയാണ്. ക്യാഷ്ലീവ്, സിക്ക് ലീവ് എന്നിവ നിഷേധിക്കുന്നു. ഇന്‍ക്രിമെന്റും നല്‍കില്ല. അടിയന്തര സാഹചര്യങ്ങളില്‍ അവധി അനുവദിക്കാറില്ല. കമീഷനോട് വിവരിച്ചതിലും കൂടുതലാണ് ആശുപത്രികളിലെ പീഡനമെന്നാണ് മനസിലാകുന്നത്. അടുത്തദിവസങ്ങളില്‍ കാസര്‍കോട്, വയനാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സിറ്റിങ്ങിനു ശേഷം മെയ് ഒന്നിനു മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നേഴ്സ്, നേഴ്സിങ് അസിസ്റ്റന്റ് എന്നീ വേര്‍തിരിവിന്റെ മറവിലുള്ള ചൂഷണം അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തെതുടര്‍ന്ന് അധികൃതരുടെ പ്രതികാരപൂര്‍വമായ പെരുമാറ്റത്തില്‍ മനംമടുത്ത് സ്പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് രാജിവച്ച നേഴ്സും പരാതിയുമായെത്തി. ഇവരോട് വനിതാകമീഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തതിന് ശത്രുതയോടെ പെരുമാറിയ മാനേജ്മെന്റുകള്‍ തെളിവു നല്‍കിയവര്‍ക്കെതിരെ ഇത്തരം നടപടിയെടുക്കുമോയെന്നും പ്രത്യേകം നിരീക്ഷിക്കും. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളും കമീഷന്‍ സന്ദര്‍ശിച്ചു. സിമറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ സലോമി, നേഴ്സിങ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രസന്നകുമാരി എന്നിവരും ഒപ്പമുണ്ടായിരുന്നു. രക്ഷിതാക്കളടക്കം അറുപതോളം പേര്‍ പരാതി നല്‍കാനെത്തി.
deshabhimani 210312
No comments:
Post a Comment