കണ്ണൂര്‍ : മുസ്ലിംലീഗിലെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ വെള്ളപൂശുന്നത് നാടിന് ആപത്ത് വരുത്തിവയ്ക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച തളിപ്പറമ്പ് അരിയില്‍ സന്ദര്‍ശിച്ച ശേഷം ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ്. തളിപ്പറമ്പ് അരിയില്‍ ലീഗുകാര്‍ നടത്തിയ ഏകപക്ഷീയ തീവ്രവാദി ആക്രമണമാണ് സംഘര്‍ഷത്തിന് കാരണമായത്. രാഷ്ട്രീയ സംഘര്‍ഷത്തെ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റാനുള്ള കൃത്യമായ ആസൂത്രണമാണ് നടന്നതെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നു. തളിപ്പറമ്പിലെ മക്തബ് പ്രസ് കത്തിച്ചത് വര്‍ഗീയ സംഘര്‍ഷം പടര്‍ത്താനുള്ള ശ്രമത്തിന്റെഭഭാഗമാണ്. അന്നുതന്നെ സിപിഐ എമ്മുമായി ബന്ധമൊന്നുമില്ലാത്ത ലക്ഷ്മണന്റെ തയ്യല്‍കടയും കത്തിച്ചു. രണ്ട് അക്രമവും നടത്തിയ സംഘത്തിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ തളിപ്പറമ്പിലെ അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ വര്‍ഗീയ കലാപമായി വളര്‍ത്തുന്നതിനുള്ള കൃത്യമായ ആസൂത്രണമാണ് ഇവര്‍ നടത്തിയത്. ഒരു മുസ്ലീം നടത്തുന്ന തളിപ്പറമ്പ് ടൗണിലെ വസ്ത്രവ്യാപാര ക്കട തീവയ്ക്കാനും തുടര്‍ന്ന് ഒരു ഹിന്ദു നടത്തുന്ന കട കത്തിക്കാനും ആസൂത്രണം നടന്നു. പൊലീസിന്റെ സാന്നിധ്യം മൂലമാണ് ഇത് നടക്കാതെപോയത്. ഇത്തരത്തില്‍ ജില്ലയിലാകെ വര്‍ഗീയതയുടെ തീ പടര്‍ത്താനുള്ള ശ്രമമാണ് ലീഗിലെ തീവ്രവാദികള്‍ നടത്തിയത്.
വര്‍ഗീയ സംഘര്‍ഷം തടയാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തി. പൊലീസിന് ഇതുസംബന്ധിച്ച് കിട്ടിയ വിവരങ്ങള്‍ നാടിന്റെ സമാധാന താല്പര്യം മുന്‍നിര്‍ത്തി വെളിപ്പെടുത്തണ മെന്ന് ആവശ്യപ്പെടുകയാണ്. ലീഗിലെ തീവ്രവാദികള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. മാട്ടൂലില്‍ പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവവും ഉണ്ടായി. ലീഗിന്റെ അറിയപ്പെടുന്ന പ്രവര്‍ത്തകരാണ് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ . ഇത്തരം നീച പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കന്‍ ലീഗ് നേതൃത്വത്തിന് പുറമേ കണ്ണൂര്‍ എംപി സുധാകരനും മുന്നോട്ടുവന്നത് ദൗര്‍ഭാഗ്യകരമാണ്. ക്വട്ടേഷന്‍ സംഘങ്ങളെയും തീവ്രവാദി പ്രവര്‍ത്തനങ്ങളെയും നേരത്തെയും സുധാകരന് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇത് നാടിന്റെ സമാധാനത്തിന് നല്ലതാണോ എന്ന് കോണ്‍ഗ്രസിലെ സമാധാനകാംക്ഷികള്‍ ആലോചിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 030312
മുസ്ലിംലീഗിലെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ വെള്ളപൂശുന്നത് നാടിന് ആപത്ത് വരുത്തിവയ്ക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച തളിപ്പറമ്പ് അരിയില്‍ സന്ദര്‍ശിച്ച ശേഷം ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ്. തളിപ്പറമ്പ് അരിയില്‍ ലീഗുകാര്‍ നടത്തിയ ഏകപക്ഷീയ തീവ്രവാദി ആക്രമണമാണ് സംഘര്‍ഷത്തിന് കാരണമായത്. രാഷ്ട്രീയ സംഘര്‍ഷത്തെ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റാനുള്ള കൃത്യമായ ആസൂത്രണമാണ് നടന്നതെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നു. തളിപ്പറമ്പിലെ മക്തബ് പ്രസ് കത്തിച്ചത് വര്‍ഗീയ സംഘര്‍ഷം പടര്‍ത്താനുള്ള ശ്രമത്തിന്റെഭഭാഗമാണ്.
ReplyDelete