പയ്യന്നൂര്‍ : രാമന്തളി കല്ലേറ്റുംകടവിലെ ഗാന്ധിസ്മാരക വായനശാലയ്ക്ക് സാമൂഹ്യദ്രോഹികള്‍ തീയിട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിരവധി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കത്തിച്ചാമ്പലായി. വായനശാല കെട്ടിടത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ കണ്ണന്‍ നായര്‍ സ്മാരകഹാളിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തു. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് തീയണച്ചത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
ജില്ലയില്‍ വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കുംനേരെ അക്രമം തുടര്‍ക്കഥയാവുകയാണ്്. സമാധാനം നിലനിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനുള്ള സാമൂഹ്യദ്രോഹികളുടെ നീക്കം തിരിച്ചറിയണമെന്ന് സിപിഐ എം ലോക്കല്‍ സെക്രട്ടറി ഒ കെ ശശി ആവശ്യപ്പെട്ടു. സാംസ്ക്കാരിക സ്ഥാപനങ്ങള്‍ അക്രമിക്കുന്ന തീവ്രവാദ പ്രവണതകള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അക്രമികളെ പിടികൂടണമെന്നും ശശി ആവശ്യപ്പെട്ടു. ആക്രമത്തില്‍ വായനശാല കമ്മിറ്റി പ്രതിഷേധിച്ചു. പച്ചകൃഷ്ണന്‍ അധ്യക്ഷനായി. കെ ശശീന്ദ്രന്‍ , പി വി വിജയന്‍ , ടി വി രാഘവന്‍ , പി സുഗുണന്‍ എന്നിവര്‍ സംസാരിച്ചു.
നീതി തേടി ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ മാര്‍ച്ച്
കണ്ണൂര്‍ : ഗ്രന്ഥശാലകള്‍ ചുട്ടെരിക്കുന്ന ഫാസിസത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മറയാക്കി വായനശാലകള്‍ ആക്രമിക്കുകയും പുസ്തകങ്ങളും ഉപകരണങ്ങളും നശിപ്പിക്കുയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍ച്ച്. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ 32 ഗ്രന്ഥാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് അധികാരികള്‍ തയ്യാറാകണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ജില്ലയില്‍ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച മുതിര്‍ന്ന തലമുറയുടെ പങ്കാളിത്തം മാര്‍ച്ചിനെ ശ്രദ്ധേയമാക്കി്. മാര്‍ച്ച് കെ കെ നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രന്‍ , മുന്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി ഇ പി ആര്‍ വേശാല, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു. എം മോഹനന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു സ്വാഗതം പറഞ്ഞു.
deshabhimani 180312
രാമന്തളി കല്ലേറ്റുംകടവിലെ ഗാന്ധിസ്മാരക വായനശാലയ്ക്ക് സാമൂഹ്യദ്രോഹികള്‍ തീയിട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിരവധി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കത്തിച്ചാമ്പലായി. വായനശാല കെട്ടിടത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ കണ്ണന്‍ നായര്‍ സ്മാരകഹാളിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തു. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് തീയണച്ചത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
ReplyDelete