Monday, March 19, 2012

മുന്‍കാല പ്രാബല്യത്തോടെ ബംഗാളില്‍ വൈദ്യുതിനിരക്ക് കുത്തനെ കൂട്ടി

ബംഗാളില്‍ വൈദ്യുതിനിരക്ക് മുന്‍കാല പ്രാബല്യത്തോടെ വന്‍തോതില്‍ വര്‍ധിപ്പിച്ചു. നിരക്ക് 13 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ നിര്‍ദേശത്തിന് മമത ബാനര്‍ജി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു യൂണിറ്റിന് ശരാശരി 82 പൈസ കൂടും. 2011 ഏപ്രില്‍മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ച വര്‍ധന ഈ ഏപ്രില്‍മുതല്‍ നടപ്പില്‍വരും. ഉപയോക്താക്കള്‍ ഒരു വര്‍ഷത്തെ കുടിശ്ശിക 12 തവണയായി നല്‍കണം.

ബംഗാളില്‍ രണ്ട് വൈദ്യുതി വിതരണ ഏജന്‍സികളാണുള്ളത്. കൊല്‍ക്കത്ത, ഹൗറ നഗരസഭകളില്‍ കുത്തക അവകാശമുള്ള ഗോയങ്ക ഗ്രൂപ്പിന്റെ സ്വകാര്യ കമ്പനിയായ കൊല്‍ക്കത്ത ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പറേഷനും(സിഇഎസ്സി) മറ്റ് സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനമായ വെസ്റ്റ് ബംഗാള്‍ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്കുമാണ് വിതരണച്ചുമതല. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ സര്‍ചാര്‍ജുള്‍പ്പെടെ 96 രൂപയോളം അധികം നല്‍കേണ്ടി വരും. ഉപയോഗം കൂടുന്നതനുസരിച്ച് ചാര്‍ജും വര്‍ധിക്കും. സിഇഎസ്സിക്ക് വര്‍ഷം 550 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. 25 ലക്ഷത്തിലധികം ഉപയോക്താക്കളാണ്് സിഇഎസ്സിക്കുള്ളത്. അതില്‍ മുക്കാല്‍ പങ്കും വീടുകളാണ്്. റെയില്‍ ബജറ്റിലെ നിരക്കുവര്‍ധനയുടെ പേരില്‍ സ്വന്തം കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാടകം കളിക്കുമ്പോള്‍ തന്നെയാണ് മമത ജനങ്ങള്‍ക്കുമേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നത്.
(ഗോപി)

deshabhimani 190312

1 comment:

  1. ബംഗാളില്‍ വൈദ്യുതിനിരക്ക് മുന്‍കാല പ്രാബല്യത്തോടെ വന്‍തോതില്‍ വര്‍ധിപ്പിച്ചു. നിരക്ക് 13 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ നിര്‍ദേശത്തിന് മമത ബാനര്‍ജി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു യൂണിറ്റിന് ശരാശരി 82 പൈസ കൂടും. 2011 ഏപ്രില്‍മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ച വര്‍ധന ഈ ഏപ്രില്‍മുതല്‍ നടപ്പില്‍വരും. ഉപയോക്താക്കള്‍ ഒരു വര്‍ഷത്തെ കുടിശ്ശിക 12 തവണയായി നല്‍കണം.

    ReplyDelete