ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നയസമീപനമാണ് ബജറ്റിലുള്ളത്. ബജറ്റ് സര്‍ക്കാര്‍ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്നില്ലെന്നു മാത്രമല്ല, മറ്റു മേഖലകളില്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലും നടത്തുന്നില്ല. ഇതിനു പുറമെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നിലപാട്. വിരമിക്കല്‍ ഏകീകരണം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഘട്ടത്തില്‍ ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ വര്‍ഷാദ്യം തന്നെ ആ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ക്ക് സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. എന്നാല്‍ , ഇത്തരമൊരു നയം പുതിയ ബജറ്റിലില്ല.
ഹൈടെക് കൃഷിരീതികളെക്കുറിച്ചുള്ള നെടുനീളന്‍ പ്രസംഗങ്ങള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല.ബജറ്റ്ല്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷനെ (പിപിപി) കുറിച്ച് പലയിടത്തും പരാമര്‍ശമുണ്ടെന്നു മാത്രമല്ല, അതൊരു പ്രധാന നയമായിത്തന്നെ തുടക്കത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് പ്ലാനിംഗ് ബോര്‍ഡില്‍ പ്രത്യേക സെല്‍ തന്നെ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇത് പശ്ചാത്തല മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന അപകടകരമായ അജണ്ടയുടെ ഭാഗമാണ്. വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ പരിപാടികളൊന്നും ബജറ്റിലില്ല. പകരം വിദേശ സര്‍വ്വകലാശാലകള്‍ക്ക് കടന്നുവരുന്നതിനുള്ള അവസരം ഒരുക്കുന്ന തരത്തിലുള്ള ചില മീറ്റുകളെക്കുറിച്ചും സിറ്റികളെക്കുറിച്ചുമാണ് പരാമര്‍ശമാണുള്ളത്.
ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തിട്ട് മാസങ്ങളായി. അവ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനുള്ള പരിപാടി ബജറ്റ് മുന്നോട്ടുവച്ചി. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ബജറ്റാണിത്. ബജറ്റ്ന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുക എന്നത് മര്‍മ്മപ്രധാനമായ ഒരു കാര്യമാണ്. അതുപോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അടിസ്ഥാനപരമായ ഭരണരീതികളെപ്പോലും കൈയൊഴിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാ മേഖലയില്‍നിന്നും പിന്മാറുക എന്ന ആഗോളവല്‍ക്കരണ നയത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് അവതരിപ്പിക്കപ്പെട്ട ബജറ്റ് കഴിഞ്ഞ കാലങ്ങളില്‍ കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും തകര്‍ക്കുന്നതാണ്. അതുകൊണ്ട് ഈ ബഡ്ജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.
പ്രതിപക്ഷം ശ്രമിച്ചത് ബജറ്റിന്റെ ശോഭ കെടുത്താന്‍ : മുഖ്യമന്ത്രി
സംസ്ഥാന ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം സംസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കിയത്. ബജറ്റിന്റെ ശോഭ കെടുത്താനാണ് ബഹളമുണ്ടാക്കിയത്. വിരമിക്കല്‍ ഏകീകരണം നടപ്പിലാക്കുക വഴി എല്‍ഡിഎഫ് ഗവണ്‍മെന്റാണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കൂട്ടിയതിനെതിരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
deshabhimani news
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നതിനാണ് സംസ്ഥാന ബജറ്റ് ഇടയാക്കുകയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമായ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. വാറ്റ് നികുതി ഒരുശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. വാറ്റ് നികുതി നിരക്കില്‍ 8 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റ് എക്സൈസ്, സേവന നികുതികളുടെ നിരക്ക് 20 ശതമാനത്തിലേറെ ഉയര്‍ത്തിയതിനു മീതെയാണ് ഈ വര്‍ദ്ധനവ്.
ReplyDelete