Monday, March 19, 2012

അഴിമതി കാര്യാലയമായി കണ്ണൂര്‍ നഗരസഭ

കണ്ണൂര്‍ നഗരസഭ അടിമുടി അഴിമതിയില്‍ മുങ്ങിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മാലിന്യസംസ്കരണം, കുടിവെള്ളവിതരണം തുടങ്ങി ജനകീയാവശ്യങ്ങളോട് മുഖം തിരിക്കുന്ന ഇവിടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും നടത്തിയ ക്രമവിരുദ്ധ നടപടികളിലുടെ കോടികള്‍ നഷ്ടപ്പെടുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെട്ടു. ജില്ലാ ആസ്ഥാനമായ നഗരത്തിന്റെ പശ്ചാത്തല വികസനത്തിനുവേണ്ട കോടികളാണ് ഭരണാധികാരികള്‍ കീശയിലാക്കിയത്. വസ്തുനികുതി ഇനത്തില്‍ 5.75 കോടി രൂപയും തൊഴില്‍ നികുതിയിനത്തില്‍ 64.77 ലക്ഷം രൂപയും വാടകയിനത്തില്‍ 70.22 ലക്ഷം രൂപയും ഉള്‍പ്പെടെ 7.10 കോടി രൂപ 2009 മാര്‍ച്ച് 31വരെയുളള കാലയളവില്‍ കുടിശ്ശികയായി. ഇതില്‍ 3.92 കോടി രൂപ കിട്ടാക്കടമായി.
നഗരസഭാ ഭരണാധികാരികളും കുടിശ്ശികക്കാരും തമ്മിലുളള ധാരണയിലുടെയായിരുന്നു അഴിമതി. നഗരത്തിന്റെ വികസനത്തിന് വിനിയോഗിക്കേണ്ട വന്‍തുക നഷ്ടപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കെട്ടിടനിര്‍മാണ ലൈസന്‍സ് നല്‍കുന്നതില്‍ എങ്ങുമില്ലാത്ത വെട്ടിപ്പ് നടക്കുന്നു. മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടം കാറ്റില്‍ പറത്തി ക്രമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാധികാരികള്‍ കൂട്ടുനിന്നു. ലൈസന്‍സ് ഫീസ് കണക്കാക്കാന്‍ ഉള്‍പ്പെടുത്തേണ്ട പലയിനങ്ങളും ഒഴിവാക്കിക്കൊടുത്തു. അനുവദിച്ച വിസ്തീര്‍ണത്തിലും കുടുതല്‍ നിര്‍മാണം നടത്തിയവരില്‍നിന്ന് അധികഫീസ് ഇടാക്കാത്തതുമൂലമുള്ള നഷ്ടം 7,69ലക്ഷം രൂപയാണ്. കച്ചവടലൈസന്‍സ് അനുവദിക്കുന്ന കാര്യത്തിലും വ്യത്യസ്തമല്ല. രണ്ടുശതമാനം സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഔദ്യോഗിക ലൈസന്‍സുളളൂ. 2008-09 വര്‍ഷം 4652 സ്ഥാപനങ്ങള്‍ ലൈസന്‍സിന് അപേക്ഷ നല്‍കി. ഇതില്‍ 92 സ്ഥാപനങ്ങള്‍ക്കുമാത്രമാണ് ലൈസന്‍സ് നല്‍കിയത്. അപേക്ഷിച്ച് 30 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കില്‍ ലൈസന്‍സ് അനുവദിക്കപ്പെട്ടതായി കരുതും എന്ന നിയമത്തിന്റെ മറവിലാണ് ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഭരണാധികാരികളും ഉടമകളും തമ്മിലുളള ഒത്തുകളിയാണ് ഇതിലൂടെ പുറത്തുവന്നത്.

2008-09 വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ നിന്ന് 56,57,671 രൂപ വിനിയോഗിക്കുകയോ തിരിച്ചടക്കുകയോ ചെയ്തില്ല. പകരം നഗരസഭയുടെ എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പദ്ധതിവിഹിതത്തില്‍നിന്ന് പിന്‍വലിക്കുന്ന തുക വിനിയോഗിക്കുന്നില്ലെങ്കില്‍ 30 ദിവസത്തിനകം തിരിച്ചടക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാത്ത നഗരസഭക്ക് എതിരെ നടപടി വേണമെന്ന് ഓഡിറ്റ് വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു.

deshabhimani 190312

1 comment:

  1. കണ്ണൂര്‍ നഗരസഭ അടിമുടി അഴിമതിയില്‍ മുങ്ങിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മാലിന്യസംസ്കരണം, കുടിവെള്ളവിതരണം തുടങ്ങി ജനകീയാവശ്യങ്ങളോട് മുഖം തിരിക്കുന്ന ഇവിടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും നടത്തിയ ക്രമവിരുദ്ധ നടപടികളിലുടെ കോടികള്‍ നഷ്ടപ്പെടുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെട്ടു. ജില്ലാ ആസ്ഥാനമായ നഗരത്തിന്റെ പശ്ചാത്തല വികസനത്തിനുവേണ്ട കോടികളാണ് ഭരണാധികാരികള്‍ കീശയിലാക്കിയത്. വസ്തുനികുതി ഇനത്തില്‍ 5.75 കോടി രൂപയും തൊഴില്‍ നികുതിയിനത്തില്‍ 64.77 ലക്ഷം രൂപയും വാടകയിനത്തില്‍ 70.22 ലക്ഷം രൂപയും ഉള്‍പ്പെടെ 7.10 കോടി രൂപ 2009 മാര്‍ച്ച് 31വരെയുളള കാലയളവില്‍ കുടിശ്ശികയായി. ഇതില്‍ 3.92 കോടി രൂപ കിട്ടാക്കടമായി.

    ReplyDelete