കേന്ദ്ര സഹകരണ നിയമഭേദഗതി കേരളത്തിലെ സഹകരണമേഖലയെ ധനികവര്‍ഗത്തിന്റെ കൈപ്പിടിയിലാക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ബാങ്കിങ് റഗുലേറ്ററി നിയമം, 2012ലെ പ്രത്യക്ഷ നികുതി കോഡ് ബില്‍ , സഹകരണമേഖലയെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്ന 111-ാം ഭരണഘടനാഭേദഗതിബില്‍ എന്നിവയില്‍ കേരളത്തിന് അനുകൂലമായ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ (കെപിസിഎസ്എ) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഏറ്റവും ജനാധിപത്യവല്‍ക്കരിച്ച സഹകരണപ്രസ്ഥാനം കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കര്‍ഷകരും തൊഴിലാളികളുമടക്കം മഹാഭൂരിപക്ഷം ജനങ്ങള്‍സഹകരണമേഖലയുടെ ഗുണഭോക്താക്കളാണ്. വ്യക്തമായ നിയമത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് സഹകരണമേഖല പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ബാങ്കിങ് റഗുലേറ്ററി നിയമവും സഹകരണമേഖലയെ സംബന്ധിച്ച ഭരണഘടനാഭേദഗതിയും കേരളത്തിന് ബാധകമാക്കരുത്. കേന്ദ്രനിയമത്തിലെ ചില വ്യവസ്ഥകള്‍ നവ ഉദാരവല്‍ക്കരണത്തിന്റെ ചുവട് പിടിച്ചുകൊണ്ടുള്ളതാണ്. ഇത് കേരളത്തിന്റെ സഹകരണമേഖലയെ പിന്നോട്ടടിപ്പിക്കും. നികുതിഘടനയില്‍ വരുത്തുന്ന മാറ്റവും സഹകരണമേഖലയ്ക്ക് എതിരാണ്.
ബാങ്കിങ് രംഗം കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എസ്ആര്‍പി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് റഗുലേറ്ററി ആക്ട് അനുസരിച്ച് കേരളത്തിലെ സഹകരണമേഖലയ്ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് സിപിഐ എം ലോക്സഭാകക്ഷി ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. കേരള സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ സഹകരണമേഖലയ്ക്ക് വലിയ പങ്കുണ്ട്. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സഹകരണപ്രസ്ഥാനത്തെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നത് സ്വകാര്യബാങ്കുകളെയാണ് സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് മാര്‍ച്ചില്‍ കേരളത്തില്‍നിന്നുള്ള നൂറുകണക്കിന് സഹകാരികള്‍ പങ്കെടുത്തു. എംപിമാരായ കെ എന്‍ ബാലഗോപാല്‍ , എം ബി രാജേഷ്, കെ ഇ ഇസ്മയില്‍ , എം പി അച്യുതന്‍ , കെപിസിഎസ്എ പ്രസിഡന്റ് കെ എ സുദര്‍ശനകുമാര്‍ , ജനറല്‍ സെക്രട്ടറി എം സി ഹരിദാസ്, സത്യന്‍ മൊകേരി എന്നിവര്‍ സംസാരിച്ചു.
deshabhimani 210312
No comments:
Post a Comment