Monday, March 19, 2012

പന്തലൂര്‍ സമരം ഭൂമി കൈവശംവയ്ക്കുന്നത് ഏതു രേഖയുടെ അടിസ്ഥാനത്തില്‍ : പി ശ്രീരാമകൃഷ്ണന്‍


പന്തലൂര്‍ ക്ഷേത്രഭൂമി ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ മനോരമ കുടുംബം കൈയടക്കിയതെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പന്തലൂര്‍ ക്ഷേത്രഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്. പൊതുജനത്തിന് ഒരുനീതി, മനോരമക്ക് മറ്റൊരു നീതി എന്ന നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയ പാര്‍ടികള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥിതിയിലും വിശ്വാസമുണ്ടെങ്കില്‍ മന്ത്രിമാരും എംഎല്‍എമാരും ഭരണകക്ഷി നേതാക്കളും പന്തലൂര്‍ ക്ഷേത്രഭൂമി പ്രശ്നത്തില്‍ ഇടപെടണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം 12 ദിവസം പിന്നിട്ടു. ഞായറാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇല്യാസ്, ഏരിയാ സെക്രട്ടറി അദൈ്വത് എന്നിവര്‍ സംസാരിച്ചു.

deshabhimani 190312

1 comment:

  1. പന്തലൂര്‍ ക്ഷേത്രഭൂമി ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ മനോരമ കുടുംബം കൈയടക്കിയതെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പന്തലൂര്‍ ക്ഷേത്രഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete