മലയാള നാടകവേദിയുടെ ഈറ്റില്ലമായ നഗരം ഇനി അരങ്ങിനു മുന്നില്‍ . മലയാളക്കരയില്‍ ഇടതുപക്ഷമുന്നേറ്റത്തിനു രാസത്വരകമായ നാടകവേദിയുടെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന നാടകോത്സവത്തിന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് നഗരിയില്‍ ഗംഭീര തുടക്കം. ഒരാഴ്ചക്കാലത്തെ നാടകോത്സവം ഇ കെ നായനാര്‍ നഗറില്‍ (ടൗണ്‍ഹാള്‍) സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു.
മറ്റൊല്ലാറ്റിനും വിലകൂടുമ്പോള്‍ നാടകത്തിനും നാടക പ്രവര്‍ത്തകര്‍ക്കും വിലയില്ലാതായിരിക്കുകയാണെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. കാഴ്ചക്കാര്‍ കുറഞ്ഞതല്ല, സംഘാടകര്‍ കുറഞ്ഞതാണ് മലയാള നാടകവേദി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കു കാരണം. ഊഷ്മളമായ നാടകകാലം നമുക്കുണ്ടായിരുന്നു. അരങ്ങിനേക്കാള്‍ വലുതാണ് അണിയറ. അവിടെ എത്തുന്ന ചരിത്രകാരന്മാരും ചിത്രകാരന്മാരും റിഹേഴ്സല്‍ ഇടവേളകളില്‍ നടത്തുന്ന ചര്‍ച്ചകളാണ് നാടകത്തെ രൂപപ്പെടുത്തിയിരുന്നതും ഭാവിയെ അടയാളപ്പെടുത്തിയതും. നാടകം ഇല്ലായിരുന്നെങ്കില്‍ എനിക്ക് വിദ്യാഭ്യാസംപോലും ലഭിക്കുമായിരുന്നില്ല. കലാപ്രവര്‍ത്തനം നിശ്ചലമാകുന്നിടത്ത് അരാഷ്ട്രീയ പ്രവര്‍ത്തനം വളരുമെന്ന് തെളിഞ്ഞു കഴിഞ്ഞു. നാടക പ്രവര്‍ത്തനത്തെ തിരിച്ചുപിടിക്കുക എന്നത് പുതിയ കാലം ആവശ്യപ്പെടുന്നതാണ്. ചരിത്രത്തെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്കാണ് മലയാള നാടകങ്ങള്‍ വഹിച്ചത്. നാടകത്തില്‍ എത്രകാലം പ്രവര്‍ത്തിച്ചാലും ആളുകള്‍ തിരിഞ്ഞുനോക്കാത്ത അവസ്ഥയായിരിക്കുന്നു. എന്നാല്‍ ഒറ്റ സിനിമകൊണ്ട് പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാന്‍ നിരവധി പേര്‍ നമുക്കു ചുറ്റും കൂടുന്നു- പ്രിയനന്ദനന്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായി. നാടകകൃത്തും തിരക്കഥാകൃത്തുമായ ടി ദാമോദരനായിരുന്നു മുഖ്യാതിഥി. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നാടക പ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും അജന്‍ഡയില്‍ സ്വീകരിക്കണമെന്ന് ടി ദാമോദരന്‍ പറഞ്ഞു. കലയെ സ്വീകരിക്കുമ്പോഴാണ് രാഷ്ട്രീയം വേഗത്തില്‍ ജനങ്ങളിലെത്തുന്നത്- അദ്ദേഹം പറഞ്ഞു. ടി വി ബാലന്‍ സംസാരിച്ചു. പി എം വി പണിക്കര്‍ സ്വാഗതവും പി സൗദാമിനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെപിഎസിയുടെ "സഹനപര്‍വം" നാടകം നിറഞ്ഞ അരങ്ങേറി. വയലാറിന്റെ വിഖ്യാത കവിതയായ "ആയിഷ"യുടെ സ്വതന്ത്രാവിഷ്കാരമായ നാടകത്തില്‍ മൂന്നാം കെട്ടുകാരന്റെ ഭാര്യയായി മൊഴിചൊല്ലപ്പെട്ട മുസ്ലിം സ്ത്രീ സ്വന്തം മകളെ പോറ്റാന്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെടുന്ന കഥയാണ് പറയുന്നത്.
deshabhimani 190312
മലയാള നാടകവേദിയുടെ ഈറ്റില്ലമായ നഗരം ഇനി അരങ്ങിനു മുന്നില്‍ . മലയാളക്കരയില്‍ ഇടതുപക്ഷമുന്നേറ്റത്തിനു രാസത്വരകമായ നാടകവേദിയുടെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന നാടകോത്സവത്തിന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് നഗരിയില്‍ ഗംഭീര തുടക്കം. ഒരാഴ്ചക്കാലത്തെ നാടകോത്സവം ഇ കെ നായനാര്‍ നഗറില്‍ (ടൗണ്‍ഹാള്‍) സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു.
ReplyDelete