തിങ്കളാഴ്ച മോഹനനെ കാണാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലെത്തിയ ജനനേതാക്കളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഫെബ്രുവരി 21നാണ് മുസ്ലിംലീഗിന്റെ താലിബാനിസ്റ്റ് കോടതി മോഹനന് വധശിക്ഷ വിധിച്ചത്. സിപിഐ എം പ്രവര്‍ത്തകന്‍പോലുമായിരുന്നില്ല ആശാരിപ്പണിക്കാരനായിരുന്ന മോഹനന്‍ . തന്നോട് ആര്‍ക്കും രാഷ്ട്രീയ വൈരം ഉണ്ടാകില്ലെന്ന് വിശ്വസിച്ചാണ് ഭയപ്പാടില്ലാതെ മകനെ നെഞ്ചിലടക്കി മോഹനന്‍ വീടിനകത്ത് കിടന്നത്. അപ്പോഴാണ് ലീഗ് അക്രമികള്‍ എത്തി "ശിക്ഷ നടപ്പാക്കി" കാട്ടിലുപേക്ഷിച്ചത്.
തലച്ചോറിന് ഗുരുതരമായി മുറിവേറ്റ മോഹനന്റെ ചികിത്സാ പുരോഗതിയും തുടര്‍ചികിത്സയും സംബന്ധിച്ച് ഇ പി ജയരാജന്‍ , ഡോ. മൃദുല്‍ ശര്‍മ, ഡോ. മുകേഷ് പാണ്ഡേ എന്നിവരുമായി ചര്‍ച്ച നടത്തി. പിഎംസി ചെയര്‍മാന്‍ എം വി ജയരാജന്‍ , കെ കെ രാഗേഷ്, ഒ വി നാരായണന്‍ , കെ സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ലീഗുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പട്ടുവം മുതലപ്പാറയിലെ കുന്നൂല്‍ രാജനെയും ഇ പി ജയരാജന്‍ വീട്ടില്‍ സന്ദര്‍ശിച്ചു.
deshabhimani 200312
ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ "അറിയുമോ" എന്ന് ചോദിക്കുമ്പോള്‍ മോഹനന്‍ തലകുലുക്കും. ആരാണെന്ന് ചോദിച്ചാല്‍ കുഞ്ഞുങ്ങളെപ്പോലെ ആ മുഖം വാടും. ശരീരത്തില്‍ ബാന്‍ഡേജില്ലാത്ത ഏകഭാഗമായ വലതുകൈയുടെ വിരലുകള്‍ ഇടതുകൈ കൊണ്ട് കമിഴ്ത്തിയും മലര്‍ത്തിയും പിറുപിറുക്കും. അസഹത്യ പ്രകടിപ്പിക്കുകയും ചെയ്യും. നിര്‍ബന്ധപൂര്‍വം വെള്ളമെങ്കിലും കുടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശൈശവത്തിന്റെ ശാഠ്യംപോലെ വെള്ളം തുപ്പിക്കളയും. പട്ടുവം അരിയില്‍ മുസ്ലിംലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ച (മരിച്ചെന്ന് കരുതി കാട്ടില്‍ ഉപേക്ഷിച്ച) വള്ളേരി മോഹനനെന്ന നാല്‍പത്തേഴുകാരന്റെ പരിതാപകരമായ അവസ്ഥയാണിത്. മോഹനനെ കാണാനെത്തുന്നവര്‍ക്ക് ഈ അവസ്ഥ കണ്ടുനില്‍ക്കാനാവില്ല.
ReplyDelete