3 പേര്‍ക്ക് പരിക്ക്
കുറ്റ്യാടി: ആര്‍എസ്എസ്-ബിജെപി വിഭാഗീയതയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ ചേരിതിരിഞ്ഞുണ്ടായ സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസുകാരായ മോട്ടംപറമ്പത്ത് ബിജു (38) വടയം, കാരങ്കോട്ട് കണാരന്‍ (52) ഊരത്ത് എന്നിവരെയും ബിജെപി പ്രവര്‍ത്തകന്‍ പാറക്കല്‍ സജീവന്‍ (38) അടുക്കത്തിനെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വകാര്യ സ്ഥാപനത്തില്‍ അനുവാദമില്ലാതെ ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചോദ്യം ചെയ്ത സജീവനെയും സഹപ്രവര്‍ത്തകരെയും ആര്‍എസ്എസ് സംഘം കുറ്റ്യാടി റിവര്‍റോഡില്‍വച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ബിജെപിക്കാര്‍ പറയുന്നു. കുറ്റ്യാടി മേഖലയില്‍ നിലനില്‍ക്കുന്ന ആര്‍എസ്എസ്-ബിജെപി വിഭാഗീയതക്ക് ആക്കം കൂട്ടുകയാണ്. അതേ സമയം കുറ്റ്യാടിയിലെ ആര്‍എസ്എസ് കേന്ദ്രമായ വളയന്നൂരില്‍നിന്നും ഉഗ്രശേഷിയുള്ള നാടന്‍ ബോംബ് കുറ്റ്യാടി പൊലീസ് കണ്ടെത്തി. മുമ്പ് ആര്‍എസ്എസ് ശാഖ നടന്ന സ്ഥലത്തുനിന്നുമാണ് കണ്ടത്. കാപ്പുക്കര സൂപ്പിയുടെ ആള്‍താമസമില്ലാത്ത പറമ്പിന്റെ കൈയ്യാല തുരന്ന് പ്ലാസ്റ്റിക്് ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്.
deshabhimani 150312

ആര്‍എസ്എസ്-ബിജെപി വിഭാഗീയതയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ ചേരിതിരിഞ്ഞുണ്ടായ സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസുകാരായ മോട്ടംപറമ്പത്ത് ബിജു (38) വടയം, കാരങ്കോട്ട് കണാരന്‍ (52) ഊരത്ത് എന്നിവരെയും ബിജെപി പ്രവര്‍ത്തകന്‍ പാറക്കല്‍ സജീവന്‍ (38) അടുക്കത്തിനെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ReplyDelete