Thursday, March 15, 2012

ക്രൈം നന്ദകുമാര്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ കോടതി വിധി. 25 ലക്ഷം രൂപ 12 ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായി നല്‍കാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണല്‍ സബ് കോടതി ഉത്തരവിട്ടു.

2002 ജനുവരി 19 മുതല്‍ ആശുപത്രിക്കെതിരെ പ്രസിദ്ധീകരിച്ച അപകീര്‍ത്തികരമായ വാര്‍ത്തകള്‍ക്കെതിരെ ആശുപത്രി മാനേജിങ് ഡയരക്ടര്‍ ഡോ. അലക്സാണ്ടര്‍ നല്‍കിയ കേസിലാണ് വിധി. അഡ്വക്കറ്റ് കമീഷനെ വെച്ചാണ് കോടതി തെളിവെടുത്തത്. മുപ്പത്തിമൂന്നോളം സാക്ഷികളില്‍നിന്നും കമീഷന്‍ തെളിവെടുത്തു. വാര്‍ത്തകള്‍ അപകീര്‍ത്തികരവും കളവുമാണെന്ന് കോടതി കണ്ടെത്തി. കോടതിച്ചെലവ് ഉള്‍പ്പെടെയാണ് നഷ്ടപരിഹാരം വിധിച്ചത്. ആശുപത്രിക്കു വേണ്ടി അഭിഭാഷകരായ എം അശോകന്‍ , പി ടി മോഹന്‍കുമാര്‍ , ഷിബുജോര്‍ജ് എന്നിവര്‍ ഹാജരായി.

deshabhimani 150312

1 comment:

  1. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ കോടതി വിധി. 25 ലക്ഷം രൂപ 12 ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായി നല്‍കാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണല്‍ സബ് കോടതി ഉത്തരവിട്ടു.

    ReplyDelete