ഭീകരതയെ ചെറുക്കാനെന്ന പേരില്‍ മറ്റ് ചില രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയുടെ പ്രത്യേകസേന ഇന്ത്യയില്‍ നിലയുറപ്പിച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഭീകരതയ്ക്കെതിരെ ഇന്ത്യയും അമേരിക്കയും സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് പ്രതിപാദിക്കവേ അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെ പാകോം കമാന്ററായ അഡ്മിറല്‍ റോബര്‍ട്ട് വില്ലാര്‍ഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യാ സമുദ്രത്തില്‍ ഒരു വിദേശ നാവികസേന താവളമുറപ്പിച്ചിരിക്കുന്നു. പാര്‍ലമെന്റിനെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? ഒരു രഹസ്യമായി ഇത് ഇത്രനാളും സൂക്ഷിച്ചത് എന്തുകൊണ്ടാണ്? ഇന്ത്യയില്‍ ഈ അമേരിക്കന്‍ സൈനികരുടെ യഥാര്‍ഥ പ്രവര്‍ത്തനരീതി എന്താണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇന്ത്യാ ഗവണ്മെന്റ് ഉത്തരം നല്കേണ്ടിയിരിക്കുന്നു.
അമേരിക്കയില്‍ നിന്നുള്ള പ്രത്യേക സേനയുടെ സാന്നിധ്യംകൂടാതെ തന്നെ ഭീകരതയെ ചെറുക്കുന്നതിനുള്ളശേഷി ഇന്ത്യയുടെ സേനാ വിഭാഗങ്ങള്‍ക്കും ഭീകരവിരുദ്ധസംഘടനകള്ക്കുമുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
janayugom 040312
ഇന്ത്യയില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കയുടെ പ്രത്യേക സേനയെ ഉടന്‍ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ ഇന്ത്യാ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തെ അട്ടിമറിക്കുന്നതാണ് അമേരിക്കന്‍ സേനയുടെ സാന്നിധ്യമെന്ന് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ReplyDelete