സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക വികസന സൂചികയില്‍ കേരളം മറ്റ് സംസ്ഥാന ങ്ങളേക്കാള്‍ പിന്നിലാകുന്നതായി പഠന റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്തെ സാമൂഹ്യ വികസന സൂചിക 4.3 ആയിരുന്നു. 2010 ലെ കണക്കുകള്‍ പ്രകാരം ഇത് 13.78 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഇത് 11.21 ശതമാനമായി കുറഞ്ഞതായാണ് പുതിയ വിവരം. ഇന്ത്യന്‍ പോപ്പുലേഷന്‍ പ്രോജക്ട് എന്ന സംഘടന വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സാമൂഹ്യ വികസന സൂചികയില്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായി. വിവിധ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യ, സാമൂഹ്യ വികസന പദ്ധതികളുടെ ഫലമാണ് സാമൂഹ്യ സാമ്പത്തിക വികസന സൂചികയില്‍ സംസ്ഥാനത്തുണ്ടായ മുന്നേറ്റത്തിന് മുഖ്യമായ കാരണം. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ പുതിയ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിലവിലുള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ കോട്ടവും സംഭവിച്ചു.
ഭക്ഷണം, ആരോഗ്യം, ക്രമസമാധാനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ മേഖലയിലുണ്ടായ വികസനം, പരമ്പരാഗത തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, ടെക്നോപാര്‍ക്ക് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളിലെ ഐ ടി വികസനം, വിഴിഞ്ഞം പദ്ധതിയുടെ അടിസ്ഥാനത്തിലുണ്ടായ സാമ്പത്തികവും സാമൂഹികവുമായ വികസനം, ഐ ടി കയറ്റുമതി, ആഗോള വികസന പാതയില്‍ എത്തിപ്പെടാനുള്ള ശേഷി തുടങ്ങിയ ഘടകങ്ങളാണ് സംസ്ഥാനത്തെ സാമൂഹ്യ വികസന സൂചികയില്‍ മുന്തിയ സ്ഥാനത്ത് എത്തിച്ചത്. എന്നാല്‍ ഈ സംരഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഏറെ പിന്നോക്കം പോയി. ഐ ടി മേഖലയില്‍ നിന്നുള്ള വളര്‍ച്ചയില്‍ ഗുരുതരമായ കുറവ് ഉണ്ടായി. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ വില റോക്കറ്റ് വേഗത്തില്‍ വര്‍ധിച്ചു. നികുതി ഘടനയിലുണ്ടായ മാറ്റങ്ങള്‍ തുണിത്തരങ്ങളുടെ വിലയും ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇതും സാമൂഹ്യ വികസനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളം നേടിയ മേല്‍ക്കൈയ്ക്ക് വിഘാതമായി.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരതോതിലും ഗുരുതരമായ കുറവും കഴിഞ്ഞ ആറുമാസ്തതിനിടെ രേഖപ്പെടുത്തി. സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നില്ല. ചേരികളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരവും താഴ്ന്നു. കേരള സുസ്ഥിര നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 32 കോളനികള്‍ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ടെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതിന്റെ ഫലമായി ഉന്നത നിലവാരത്തിലുള്ള സമൂഹ്യ ജീവിതം ചേരികളിലെ താമസക്കാര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിനായില്ല.
ഗുണനിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കുറഞ്ഞ വിലയില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിലും സര്‍ക്കാരിന് ഗുരുതരമായ പിഴവ് ഉണ്ടായി. ആരോഗ്യമുള്ള സമൂഹത്തില്‍ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്ന വിധത്തിലുള്ള പരിഷ്കാരങ്ങളാണ് ആരോഗ്യ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയിലെ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയത്. പോഷക മൂല്യങ്ങള്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ ആവിഷ്കരിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി തുടരാനും കഴിഞ്ഞില്ല. ഇതും സാമൂഹ്യ വികസനത്തിന് വിലങ്ങുതടിയായെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
janayugom 040312
സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക വികസന സൂചികയില്‍ കേരളം മറ്റ് സംസ്ഥാന ങ്ങളേക്കാള്‍ പിന്നിലാകുന്നതായി പഠന റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്തെ സാമൂഹ്യ വികസന സൂചിക 4.3 ആയിരുന്നു. 2010 ലെ കണക്കുകള്‍ പ്രകാരം ഇത് 13.78 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഇത് 11.21 ശതമാനമായി കുറഞ്ഞതായാണ് പുതിയ വിവരം. ഇന്ത്യന്‍ പോപ്പുലേഷന്‍ പ്രോജക്ട് എന്ന സംഘടന വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ReplyDeleteകഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സാമൂഹ്യ വികസന സൂചികയില്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായി. വിവിധ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യ, സാമൂഹ്യ വികസന പദ്ധതികളുടെ ഫലമാണ് സാമൂഹ്യ സാമ്പത്തിക വികസന സൂചികയില്‍ സംസ്ഥാനത്തുണ്ടായ മുന്നേറ്റത്തിന് മുഖ്യമായ കാരണം. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ പുതിയ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിലവിലുള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ കോട്ടവും സംഭവിച്ചു.