Friday, March 2, 2012

മന്ത്രി പി ജെ ജോസഫിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

പുഷ്പക്കൃഷി വികസന സര്‍വേയുടെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന് ജലവിഭവമന്ത്രി പി ജെ ജോസഫിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ജോസഫ് പ്രസിഡന്റായ കടലാസ് സംഘടന പുഷ്പക്കൃഷിയുടെ വിപണി സാധ്യതകളെക്കുറിച്ച് സര്‍വേ നടത്താന്‍ കൈപ്പറ്റിയ 45 ലക്ഷം രൂപയില്‍ 21,60,831 രൂപ തിരിമറി നടത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 406, 120(ബി), 34 എന്നീ വകുപ്പുകള്‍ പ്രകാരം പണം തിരിമറി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കാനാണ് തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി-മൂന്നിലെ മജിസ്ട്രേട്ട് എഫ് അഷിത ഉത്തരവിട്ടത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തണം. ജോസഫിനു പുറമെ ഫെഡറേഷന്‍ സെക്രട്ടറി സി എം മാത്യു, ട്രഷറര്‍ തൊടുപുഴ സ്വദേശി മടത്തിക്കണ്ടം വീട്ടില്‍ മാത്യു എന്നിവരാണ് മറ്റ് പ്രതികള്‍ . തിരുവനന്തപുരം സ്വദേശി ആറ്റുകാല്‍ സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഗവ. ചീഫ് വിപ്പും കേരളകോണ്‍ഗ്രസ് നേതാവുമായ പി സി ജോര്‍ജ്, പി കെ ശ്രീമതി എംഎല്‍എ, മുന്‍ എംഎല്‍എ എ കെ മണി, കൃഷിവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ കേസില്‍ സാക്ഷികളാണ്. പി സി ജോര്‍ജ് ചെയര്‍മാനും എ കെ മണി, പി കെ ശ്രീമതി എന്നിവര്‍ അംഗങ്ങളുമായ നിയമസഭാ സമിതി പുഷ്പക്കൃഷി ഇടപാടില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. 2006 ഫെബ്രുവരി 15നാണ് സമിതി ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫ്ളോറി കള്‍ച്ചറിസ്റ്റ്സ് എന്ന സംഘടനയുടെ പേരിലായിരുന്നു തിരിമറി.

1995-96ലെ യുഡിഎഫ് ഭരണകാലത്താണ് "പുഷ്പക്കൃഷി വ്യവസായത്തിന്റെ സംയോജിത വികസനം" എന്ന പദ്ധതിയുടെ മറവില്‍ നോഡല്‍ ഏജന്‍സിയായി ഫെഡറേഷന്‍ രംഗത്തെത്തി പണം കൈക്കലാക്കിയത്. നിശ്ചിത കാലയളവിനുശേഷം സര്‍ക്കാര്‍ നിരവധി നോട്ടീസ് നല്‍കിയിട്ടും സംഘടന സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ല. തുടര്‍ന്ന് സുരേന്ദ്രന്‍ ലോകായുക്തയ്ക്ക് പരാതി നല്‍കി. ലോകായുക്ത നിര്‍ദേശപ്രകാരം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സര്‍വേ നടന്നിട്ടില്ലെന്നു കണ്ടെത്തി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പി ജെ ജോസഫ് ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്ന് 21.6 ലക്ഷം രൂപ പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിരുന്നു. മന്ത്രിക്കും കൂട്ടുപ്രതികള്‍ക്കുമെതിരായ കേസ് വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ട്. ഈ കേസില്‍ വിജിലന്‍സ് മന്ത്രിക്ക് അനുകൂലമായ നിലപാട് ഭരണസ്വാധീനത്താല്‍ സ്വീകരിക്കുന്നെന്ന് ബോധ്യപ്പെട്ടതിനാലാണ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ശ്രീനിവാസന്‍ വേണുഗോപാല്‍ ഹാജരായി.

deshabhimani 030312

1 comment:

  1. 1995-96ലെ യുഡിഎഫ് ഭരണകാലത്താണ് "പുഷ്പക്കൃഷി വ്യവസായത്തിന്റെ സംയോജിത വികസനം" എന്ന പദ്ധതിയുടെ മറവില്‍ നോഡല്‍ ഏജന്‍സിയായി ഫെഡറേഷന്‍ രംഗത്തെത്തി പണം കൈക്കലാക്കിയത്. നിശ്ചിത കാലയളവിനുശേഷം സര്‍ക്കാര്‍ നിരവധി നോട്ടീസ് നല്‍കിയിട്ടും സംഘടന സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ല. തുടര്‍ന്ന് സുരേന്ദ്രന്‍ ലോകായുക്തയ്ക്ക് പരാതി നല്‍കി. ലോകായുക്ത നിര്‍ദേശപ്രകാരം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സര്‍വേ നടന്നിട്ടില്ലെന്നു കണ്ടെത്തി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പി ജെ ജോസഫ് ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്ന് 21.6 ലക്ഷം രൂപ പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിരുന്നു. മന്ത്രിക്കും കൂട്ടുപ്രതികള്‍ക്കുമെതിരായ കേസ് വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ട്. ഈ കേസില്‍ വിജിലന്‍സ് മന്ത്രിക്ക് അനുകൂലമായ നിലപാട് ഭരണസ്വാധീനത്താല്‍ സ്വീകരിക്കുന്നെന്ന് ബോധ്യപ്പെട്ടതിനാലാണ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ശ്രീനിവാസന്‍ വേണുഗോപാല്‍ ഹാജരായി.

    ReplyDelete