Tuesday, March 20, 2012

ലീഗ് വിഭാഗീയത: മഞ്ചേശ്വരം എംഎല്‍എ രാജിക്കൊരുങ്ങി

മുസ്ലിംലീഗിലെ വിഭാഗീയത തെരുവുയുദ്ധമായി പടരവെ പ്രതിസന്ധി രൂക്ഷമാക്കി എംഎല്‍എയുടെ രാജി ഭീഷണി. മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍റസാഖാണ് രാജിവയ്ക്കുമെന്ന് ലീഗ് സംസ്ഥാനനേതാക്കളെ അറിയിച്ചത്. കാസര്‍കോട്ട് ഞായറാഴ്ച നടന്ന കേന്ദ്ര സര്‍വകലാശാല ഭൂമി കൈമാറ്റച്ചടങ്ങില്‍നിന്ന് അബ്ദുള്‍ റസാഖിനെ ഒഴിവാക്കിയിരുന്നു. തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ രാജി ഭീഷണി മുഴക്കിയത്. തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ഇടപെട്ടാണ് അബ്ദുള്‍റസാഖിനെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്.
ലീഗിനെ നിയന്ത്രിക്കുന്നത് പാര്‍ടിക്ക് പുറത്തുള്ള വ്യവസായികളാണെന്നാണ് റസാഖിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥനും കാസര്‍കോട് സ്വദേശിയുമായ വ്യവസായി കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറെ സ്വാധീനിച്ച് അബ്ദുള്‍റസാഖിനെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. നായന്മാര്‍മൂലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാല ഓഫീസിന്റെ തൊട്ടുപിറകില്‍ താമസിക്കുന്ന തന്നെ പരിപാടിയില്‍നിന്ന് ഒഴിവാക്കി അപമാനിക്കാന്‍ ശ്രമിച്ചത് ഈ വ്യവസായ പ്രമുഖന് തന്നോടുള്ള വ്യക്തിവിദ്വേഷം കൊണ്ടാണെന്നും എംഎല്‍എ പറഞ്ഞു. ഇ അഹമ്മദുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ വ്യവസായി. കര്‍ണാടകത്തില്‍ ലീഗിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന ഈ വ്യവസായിയെ കൂടാതെ പള്ളിക്കരയിലെ വ്യവസായിയും കാസര്‍കോട്ടെ പ്രവാസി വ്യവസായിയും ചേര്‍ന്നാണ് ജില്ലയിലെ ലീഗിനെ നിയന്ത്രിക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. പ്രവാസി വ്യവസായി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമാണ്.

deshabhimani 200312

1 comment:

  1. മുസ്ലിംലീഗിലെ വിഭാഗീയത തെരുവുയുദ്ധമായി പടരവെ പ്രതിസന്ധി രൂക്ഷമാക്കി എംഎല്‍എയുടെ രാജി ഭീഷണി. മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍റസാഖാണ് രാജിവയ്ക്കുമെന്ന് ലീഗ് സംസ്ഥാനനേതാക്കളെ അറിയിച്ചത്. കാസര്‍കോട്ട് ഞായറാഴ്ച നടന്ന കേന്ദ്ര സര്‍വകലാശാല ഭൂമി കൈമാറ്റച്ചടങ്ങില്‍നിന്ന് അബ്ദുള്‍ റസാഖിനെ ഒഴിവാക്കിയിരുന്നു. തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ രാജി ഭീഷണി മുഴക്കിയത്. തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ഇടപെട്ടാണ് അബ്ദുള്‍റസാഖിനെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്.

    ReplyDelete