ക്രൈസ്തവ വിഭാഗത്തെ പീഡിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് തമിഴ്നാട് ബിഷപ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ ചില സര്‍ക്കാരിതര സംഘടനകളാണെന്ന് ആരോപിച്ച് സഭാ സംഘടനകള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് പ്രസ്താവന. തൂത്തുക്കുടി രൂപതയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ബിഷപ് കൗണ്‍സില്‍ പ്രസിഡന്റും മൈലാപൂര്‍ അര്‍ച്ച് ബിഷപുമായ എ എം ചിന്നപ്പ പറഞ്ഞു.
തൂത്തുക്കുടി രൂപത അസോസിയേഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് രൂപത ആസ്ഥാനത്തും മറ്റും റെയ്ഡും നടത്തി. ക്രിസ്ത്യന്‍ സഭകള്‍ വിദേശ ശക്തികളുടെ കളിപ്പാവയാണെന്നും രാജ്യത്തിനും പൊതുജനതാല്‍പ്പര്യങ്ങള്‍ക്കും എതിരാണെന്നും ആരോപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന വേദനാജനകമാണ്. ഇത് തികഞ്ഞ അസംബന്ധവുമാണ്. കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവരുടെ ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാരിന് കഴിയണം. അതിനായുള്ള സര്‍ക്കാര്‍ നടപടികളെയൊന്നും സഭ എതിര്‍ക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് തൂത്തുകുടി രൂപത ബിഷപ് യുവോന്‍ ആംബ്രോസ് പറഞ്ഞു. സമരത്തിന് പ്രേരിപ്പിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തോടൊപ്പം എല്ലാ മതക്കാരും ഉണ്ട്. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ സമുദായത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 100312
ക്രൈസ്തവ വിഭാഗത്തെ പീഡിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് തമിഴ്നാട് ബിഷപ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ ചില സര്‍ക്കാരിതര സംഘടനകളാണെന്ന് ആരോപിച്ച് സഭാ സംഘടനകള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് പ്രസ്താവന. തൂത്തുക്കുടി രൂപതയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ബിഷപ് കൗണ്‍സില്‍ പ്രസിഡന്റും മൈലാപൂര്‍ അര്‍ച്ച് ബിഷപുമായ എ എം ചിന്നപ്പ പറഞ്ഞു.
ReplyDeleteവിദേശപണം എന്തിനു ചെലവഴിക്കുന്നു എന്ന് നിരീക്ഷിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണു.... ഇതിന്റെ പേരും പറഞ്ഞ് രക്ഷപ്പെടാൻ ആരെയും അനുവദിക്കരുത്... കിട്ടിയ തെളിവുകൾ പൊതുജനങ്ങൾക്ക് നൽകുകി തെറ്റു ചെയ്യുന്നവരെ സമൂഹത്തിൽ തുറന്ന് കാണിക്കുവാനുള്ള ചങ്കുറ്റമാണു പ്രധാനമന്ത്രി കാട്ടേണ്ടത്...
ReplyDelete