Monday, March 18, 2013
മന്ത്രി ബാബുവിനെതിരെ 100 കോടിയുടെ ആരോപണം
എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ അഴിമതി ആരോപണം. മദ്യവിലകൂട്ടാന്‍ മദ്യവ്യവസായി വിജയ് മല്ല്യ ഇടനിലക്കാരനായി നിന്ന് മദ്യ കമ്പനികളില്‍ നിന്ന് ബാബു 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബാബു എം പാലിശേരി നിയമസഭയില്‍ ആരോപിച്ചത്. ആരോപണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദുബായിലാണ് ഇടപാട് നടന്നത്. ബജറ്റ് ചര്‍ച്ചയ്ക്കിടെ എഴുതിക്കൊടുത്താണ് പാലിശേരി ആരോപണം ഉന്നയിച്ചത്. ആരോപണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനും ഇടപാടില്‍ പങ്കുണ്ടെന്ന് പാലിശേരി ആരോപിച്ചു. മദ്യ കുപ്പികളില്‍ ഹോളോഗ്രാം പതിക്കുന്നതിന് സി ഡിറ്റിനെ ഒഴിവാക്കി കര്‍ണാടകയിലെ കമ്പനികള്‍ക്ക്് കരാര്‍ നല്‍കാനുള്ള ശ്രമവും അഴിമതിക്കാണെന്ന് ബാബു എം പാലിശേരി ആരോപിച്ചു.. ആരോപണം മന്ത്രി നിഷേധിച്ചു. തീരുമാനം ബിവറേജസ് കോറപ്പറേഷന്റേതാണെന്നും മുമ്പും വിലകുട്ടിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
deshabhimani
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment