Friday, March 8, 2013
4 പഞ്ചവത്സരപദ്ധതി ഒരുമിച്ച് ആസൂത്രണംചെയ്യും: മുഖ്യമന്ത്രി
നാല് പഞ്ചവത്സരപദ്ധതികള്‍ക്കു കീഴിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് ആസൂത്രണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ ദീര്‍ഘകാലപദ്ധതി ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആസൂത്രണബോര്‍ഡുമായി ചര്‍ച്ച നടത്തിയാണ് വിഷന്‍ 2030 ആവിഷ്കരിച്ചത്. ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം നാഷണല്‍ കൗണ്‍സില്‍ ഓഫ് അലെഡ് എക്കണോമിക് റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ശേഖര്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിമാര്‍ക്കു മുമ്പില്‍ പദ്ധതികളുടെ അവതരണം നടത്തി. കരട് പദ്ധതി എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും നല്‍കി അഭിപ്രായമാരായും. നിയമസഭാസമ്മേളനം തുടങ്ങിയശേഷം എംഎല്‍എമാര്‍ക്കായി പദ്ധതി അവതരിപ്പിക്കും.
ഭാവിതലമുറയ്ക്കു വേണ്ടിയാണ് 2030 വരെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഏത് മേഖലയിലാണ് മുന്‍ഗണന നല്‍കുതെന്നും ഏതൊക്കെ പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നതെന്നും വ്യക്തമാക്കിയില്ല. കൃഷി, വ്യവസായം, ടൂറിസം, ഗതാഗതം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളെല്ലാം വിഷന്‍ 2030ല്‍ ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് പഞ്ചവത്സരപദ്ധതികള്‍ ഒരുമിച്ച് ആസൂത്രണം ചെയ്യുന്നത് എങ്ങിനെ പ്രായോഗികമാകുമെന്ന ചോദ്യത്തില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
കാക്കനാട്ട് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 33 ഏക്കറില്‍നിന്ന് 17.315 ഏക്കര്‍ ഭൂമി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന് കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചു. 83 കോടി രൂപയ്ക്കാണ് ഭൂമി നല്‍കുക. മുന്നോക്കസമുദായ കമീഷന്‍ സ്ഥിരം സ്റ്റാറ്റ്യൂട്ടറി കമീഷനായി രൂപം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ അസി. എന്‍ജിനീയര്‍ തസ്തിക അനുവദിച്ചു. എംപി-എംഎല്‍എ ഫണ്ട്, പിഎംജിഎസ്ആര്‍വൈ, ആര്‍ഐഡിഎഫ് തുടങ്ങി വികസനബ്ലോക്കുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ മേല്‍നോട്ടത്തിനാണിത്. പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കി. പുതുതായി അനുവദിച്ച 11 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും തിരുവനന്തപുരം ജഗതി ആശുപത്രിയിലും എട്ട് വീതം മൊത്തം 96 തസ്തിക അനുവദിച്ചു. കോട്ടയം കുറവിലങ്ങാട് കൃഷി ഫാമിന്റെ കേന്ദ്രസഹായത്തോടെ ആരംഭിക്കുന്ന സയന്‍സ് സിറ്റിക്ക് 20 ഏക്കര്‍ ഭൂമി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
deshabhimani 080313
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment